InternationalLatest

റൂട്ടുകള്‍ മെച്ചപ്പെടുത്തി ആര്‍ടിഎ ദുബായ്

“Manju”

ദുബായ്: യാത്രാക്കാരുടെ അഭിപ്രായങ്ങളും ബിഗ് ഡാറ്റ അനാലിസിസും വിലയിരുത്തി 10 ബസ് റൂട്ടുകള്‍ മെച്ചപ്പെടുത്തിയതായി ആര്‍ടിഎ ദുബായ് അറിയിച്ചു.ആര്‍ടിഎ സ്മാര്‍ട്ട് ആപ്പ് വഴി കഴിഞ്ഞ വര്‍ഷം ലഭിച്ച നിര്‍ദേശങ്ങളെ തുടര്‍ന്നാണ് ആര്‍ടിഎയുടെ തീരുമാനം.

സ്മാര്‍ട്ട് ആപ്പ് വഴി കഴിഞ്ഞ വര്‍ഷം 7,319 പ്രതികരണങ്ങളും 6,678 നിര്‍ദേശങ്ങളും ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് പുതിയ 10 ബസ്‌റൂട്ടുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. 413 അഭിപ്രായ വോട്ടുകളില്‍ 265 എണ്ണവും അല്‍ഖിസൈസ് മുതല്‍ അല്‍ മക്തൂം വിമാനത്താവളം വരെ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു. ഇതര റൂട്ടുകളം സംബന്ധിച്ച്‌ 641 അഭിപ്രായ വോട്ടുകള്‍ ലഭിച്ചു. ഇതനുസരിച്ചാണ് 10 റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തിയതെന്ന് ആര്‍ടിഎ വ്യക്തമാക്കി

Related Articles

Back to top button