ArticleLatest

മാഗ്‌നാകാര്‍ട്ട.ഒപ്പുവച്ചിട്ട് 205 കൊല്ലം

“Manju”

നിയമനിര്‍മ്മാണം സംബന്ധിച്ച ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴയ ചരിത്രരേഖയാണ് മാഗ്‌നാകാര്‍ട്ട. പൌരാവകാശം സംബന്ധിച്ച കാര്യത്തില്‍ 1215 ല്‍ജൂൺ 15 ഇംഗ്ലണ്ടില്‍ വച്ച് ജോണ്‍രാജാവിനെ നിര്‍ബ്ബന്ധിതമായി ഒപ്പു വയ്പ്പിച്ചതാണ്.. മാഗ്‌നാകാര്‍ട്ട.ഒപ്പുവച്ചിട്ട് 805 കൊല്ലം 1എന്നാല്‍ 1297 ല്‍ എഡ്വാര്‍ഡ് ഒന്നാമന്‍ ഒപ്പു വയ്‌ക്കുന്നതു വരെ മാഗ്‌നാകാര്‍ട്ട ഇംഗ്ലീഷ് നിയമമായി പ്രാബല്യത്തിലായിരുന്നില്ല.

പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് നിയമസംഹിത ആണ് ഇത് 1215ജൂൺ 15 ൽ രചിക്കപ്പെട്ട ഈ സം‌ഹിതക്ക് മാഗ്നകാർട്ട ലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്‍റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്. ലാറ്റിൻ ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിൻ പേരിൽ അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള ഇതിന്‍റെ പരിഭാഷയാണ്‌ ഗ്രേറ്റർ ചാർട്ടർ.പ്രാമാണിക രേഖ എന്ന അർത്ഥത്തിൽ മാഗ്നാകാർട്ട എന്ന ലാറ്റിൻ വാക്ക് ഇന്ന് ഉപയോഗിക്കുന്നുണ്ട്.

ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ജോൺ രണ്ടാമൻ രാജാവിന്‌ ഈ നിയമം ആവശ്യമായി വരികയായിരുന്നു. രാജാവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ ഈ നിയമം വ്യക്തമായും സം‌രക്ഷിക്കുന്നു; ഹേബിയസ് കോർപസിലൂടെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്നതിനെ ചോദ്യചെയ്യുന്ന നടപടിയെ പരോക്ഷമായി പിന്തുണക്കുകയും

ഇന്നത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ ഭരണഘടനയിലധിഷ്ഠിതമായ സർക്കാർ സം‌വിധാനത്തിലേക്ക് നയിച്ച ചരിത്രപരമായ വികാസപ്രക്രിയയെ സ്വാധീനിച്ചത് മാഗനകാർട്ടയാണെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്കയുടെ ഭരണഘടനയേയും “പൊതുനിയമത്തേയും” മറ്റുനിരവധി ഭരണഘടന നിയമങ്ങളേയും മാഗ്നകാർട്ട നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്.

റണ്ണിമേഡ് എന്ന സ്ഥലത്തു വെച്ചാണ് മാഗ്നാകാർട്ട ഒപ്പ് വെച്ചത് . ഈ നിയമ സംഹിത പ്രകാരം പള്ളികളുടെ നിയമ സംരക്ഷണം, ബർടോൺ വിഭാഗത്തിന്‍റെ അന്യായമായ തടങ്കൽ എന്നിവ, അമിതമായി നികുതി പിരിക്കുക എന്നിവ അവസാനിപ്പിക്കാൻ ജോൺ രാജാവ് തയ്യാറായി.ഇത് നടപ്പിൽ വരുത്താൻ ഒരു 25 അംഗ സഭയും സംഹിത അനുശാസിച്ചു.ഇത് പോപ് അസാധു ആക്കുകയും തുടർന്ന് ആദ്യ ബാർട്ടൻ യുദ്ധത്തിന് വഴിവെക്കുകയും ചെയ്തു.

Related Articles

Back to top button