IndiaLatest

സര്‍വകലാശാലകളുടെ തലപ്പത്ത് ഇനി മുഖ്യമന്ത്രി

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ (West Bengal) സര്‍വകലാശാല ചാന്‍സലര്‍ (chancellor) പദവിയില്‍നിന്ന് ഗവര്‍ണറെ (Governor) ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം.പകരം മുഖ്യമന്ത്രിക്ക് ചാന്‍സലര്‍ പദവി നല്‍കാനാണ് മന്ത്രിസഭ തീരുമാനം. വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു അവതരിപ്പിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരു‌ന്നു. ഇതോടെ ബംഗാളിലെ സര്‍വകലാശാലകളുടെ ചാന്‍സലറായി മുഖ്യമന്ത്രി മമതാ ബാനര്‍ജി മാറും. നിലവിലുള്ള രീതിയനുസരിച്ച്‌ ഗവര്‍ണറാണ് സംസ്ഥാനത്തെ ചാന്‍സലര്‍. ഈ സമ്പ്രദായത്തിനാണ് തൃണമൂല്‍ സര്‍ക്കാര്‍ അന്ത്യം കുറിച്ചിരിക്കുന്നത്.

Related Articles

Back to top button