Latest

കരിയറിലെ 1000-ാമത്തെ മാരത്തണിനൊരുങ്ങി ആഞ്ചല

“Manju”

ദീർഘദൂര ഓട്ടമത്സരത്തെയാണ് മാരത്തൺ എന്ന് വിളിക്കുന്നത്. ഔദ്യോഗികമായി 42.195 കിലോമീറ്റർ ദൂരം കണക്കാക്കിയിട്ടുള്ള ഈ മത്സരം, പൊതുനിരത്തിലൂടെയാണ് സാധാരണയായി സംഘടിപ്പിക്കാറ്. മുഴുവൻ സമയം ഓട്ടമില്ലാതെ നടന്നും, പതിയെ ഓടിയുമെല്ലാം മാരത്തൺ ഒരാൾക്ക് പൂർത്തീകരിക്കാൻ സാധിക്കും.

സാധാരണ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്നത് പോലെയല്ല മാരത്തണിൽ പങ്കെടുക്കുന്നത്. ശരീരവും മനസ്സും ഒരുപോലെ പാകപെടുത്തി, ഫിറ്റായി ഇരിക്കുന്ന വ്യക്തികൾക്കാണ് മാരത്തൺ പൂർത്തീകരിക്കാൻ സാധിക്കുക. അങ്ങനെയാണെങ്കിൽ, ടെക്‌സാസിൽ നിന്നുള്ള ഒരു യുവതിയെ ഫിറ്റ്‌നസിന്റെ പര്യായം എന്ന് തന്നെ വിളിക്കേണ്ടി വരും. കാരണം, ആഞ്ചല ടോർട്ടോറിസ് എന്ന സ്ത്രീ തന്റെ ജീവിതത്തിലെ 1000-ാമത്തെ മാരത്തണിൽ പങ്കെടുക്കാൻ പോകുകയാണ്.

കരിയറിലെ 999 മാരത്തണുകൾ ഓടിയ ആഞ്ചല. ഒരു വർഷം കൊണ്ട് 129 മാരത്തണുകൾ പൂർത്തിയാക്കിയാണ് 2013ൽ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. യുഎസിൽ നടക്കുന്ന മാരത്തണുകളിൽ ആഞ്ചല ഓടാറുണ്ട്. തന്റെ ഒഴിവുസമയമെല്ലാം മാരത്തണിനായി ഉപയോഗിക്കുന്നുവെന്നു, താൻ മറ്റൊന്നും ചെയ്യാറില്ലെന്നും ആഞ്ചല പറയുന്നു. തന്റെ കരിയറിൽ 1000 മാരത്തണുകൾ പൂർത്തിയാക്കുന്നതിലൂടെ ഈ നേട്ടം കൈവരിക്കുന്ന യുഎസിലെ ആദ്യ വനിതയായി ആഞ്ചല മാറും.

 

Related Articles

Back to top button