HealthKeralaLatest

കഴുതയെ ഇനി പരിഹസിക്കരുത്, ഒരുലിറ്റര്‍ പാലിന് വില 7000 രൂപ വരെ

“Manju”

കാഞ്ഞങ്ങാട്: കഴുതയെ പമ്പരവിഡ്ഢിയായ മൃഗമായി ചിത്രീകരിക്കുന്നവരാണ് പൊതുവേ മലയാളികള്‍. തൊട്ടയല്‍പക്കമായ തമിഴ്നാട്ടില്‍ വിവിധ ഉപയോഗങ്ങള്‍ക്കായി പോറ്റുമ്പോഴും ഇവിടെ കഴുത അത്ര പ്രിയപ്പെട്ട മൃഗമായിട്ടില്ല.
അങ്ങനെ വാങ്ങിയ കഴുതയ്ക്ക് പൂജ എന്ന പേരിട്ടു. രണ്ടരവയസുകാരിയായ പൂജ പന്ത്രണ്ട് മാസത്തെ ഗര്‍ഭകാലം പിന്നിട്ട് രണ്ടാഴ്ച മുമ്പാണ് പ്രസവിച്ചത്. ഒരു ലിറ്ററിനടുത്ത് പാല്‍ ലഭിക്കുമെന്ന് കരുതുന്നതായി ഡോക്ടര്‍ പറഞ്ഞു. നിലവില്‍ ലിറ്ററിന് ഏഴായിരം രൂപ ഇതിന് ലഭിക്കും. പടന്നക്കാട്ടെ തന്റെ സ്വകാര്യ ഫാര്‍മസിയായ മരിയന്‍ നഴ്സിംഗ് ഹോമില്‍ നിന്ന് ചെറിയ അളവില്‍ പാല്‍ നല്‍കാനാണ് ഡോക്ടറുടെ തീരുമാനം.പാലിനെന്നപോലെ കഴുതമൂത്രത്തിനും നല്ല ഡിമാന്‍ഡാണെന്ന് ഡോ.മനോജ് പറയുന്നു. എന്നാല്‍ ഇവിടെ അത് വില്‍ക്കുന്നില്ല. മുഖത്തെ ചുളിവുകള്‍ മാറ്റുന്ന സൗന്ദര്യവര്‍ദ്ധക വസ്തുവായും ആന്റി മൈക്രോബിയലായും സിറോസിസ് ഉള്‍പ്പെടെയുള്ള വയര്‍, കുടല്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനുമുള്ള മരുന്നായും കഴുതപ്പാല്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഫാറ്റി ആസിഡ്, അമിനോ ആസിഡ് , പഞ്ചസാര എന്നിവയുടെ അളവ് കഴുതപ്പാലില്‍ കുറവാണ്.
ദിവസം പരമാവധി ഒരുലിറ്റര്‍ പാല്‍ കിട്ടുമെന്നാണ് കരുതുന്നത്. ഇരുപത് ദിവസം കഴിഞ്ഞാല്‍ കറന്നുതുടങ്ങും. ഇത് മരുന്നുണ്ടാക്കുന്നതിനും ചാരിറ്റി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നാണ് കരുതുന്നത്.
ഡോ. മനോജ് പടന്നക്കാട്‌

Related Articles

Back to top button