IndiaLatest

കുവൈത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിയമനങ്ങള്‍

“Manju”

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ എത്തിക്കുന്നു. പുതിയ മെഡിക്കല്‍ കേന്ദ്രങ്ങള്‍, ആശുപത്രി എന്നിവിടങ്ങളിലെ ജോലിക്കായി വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരുമായി കരാറിലേര്‍പ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘം എത്തും.

ജോര്‍ഡന്‍, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ആദ്യമെത്തുക. ആരോഗ്യ മന്ത്രാലയത്തിലെ നിയമന നടപടിക്രമങ്ങളും റെസിഡന്‍സി കാര്യങ്ങളും പൂര്‍ത്തിയാക്കി അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവര്‍ കുവൈത്തിലെത്തും. ഡോക്ടര്‍മാര്‍ക്ക് പിറകെ നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെയും റിക്രൂട്ട് ചെയ്യും.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘവുമായും കരാര്‍ അന്തിമമാക്കാനുള്ള പ്രക്രിയയിലാണ് ആരോഗ്യ മന്ത്രാലയം. ഈ രാജ്യങ്ങളില്‍ നിന്നുള്ള ബാച്ചുകളും 2023ന്റെ തുടക്കത്തില്‍ കുവൈത്തില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യയില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നും കുവൈത്തിലേക്ക് പുതിയ നഴ്സിങ് സ്റ്റാഫുകളും എത്തും. അതേസമയം, എല്ലാവരും നിയമനത്തിനു മുമ്ബ് കുവൈത്തിലെ പ്രഫഷനല്‍ പരീക്ഷകള്‍ക്ക് വിധേയരാകേണ്ടിവരും.

Related Articles

Back to top button