Latest

മൂന്നാറിൽ കെഎസ്ആർടിസി ബസിന് മുൻപിൽ അപ്രതീക്ഷിതമായി പടയപ്പ

“Manju”

ഇടുക്കി: പടയപ്പ എന്ന വിളിപ്പേരിലൂടെ ആളുകളുടെ പേടിസ്വപ്‌നമായി മാറിയ ആനയുടെ മുൻപിൽ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് മൂന്നാറിലേക്ക് പോയ കെഎസ്ആർടിസി ബസിലെ യാത്രക്കാർ. വണ്ടിയുടെ ഗ്ലാസിന് മുൻപിൽ നിലയുറപ്പിച്ച് തുമ്പിക്കൈ കൊണ്ട് ഗ്ലാസിൽ തട്ടിയും കൊമ്പു കൊണ്ട് കുത്താൻ ശ്രമിച്ച് ഭയപ്പെടുത്താനും ശ്രമിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരും മനസാന്നിദ്ധ്യം കൈവിടാതിരുന്നതിനാൽ കൊമ്പൻ പിൻമാറുകയായിരുന്നു.

ആനയുടെ കൊമ്പ് കൊണ്ട് വണ്ടിയുടെ ഗ്ലാസിൽ പോറൽ വീണിട്ടുണ്ട്. യാത്രക്കാർ ഭയന്നു വിറച്ചെങ്കിലും ആനയെ പ്രകോപിപ്പിക്കാതിരുന്ന ഡ്രൈവർ ബാബുരാജിന്റെ പെരുമാറ്റം വലിയ അപകടം ഒഴിവാക്കി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകഴിഞ്ഞു.

ഉദുമൽപേട്ട – മൂന്നാർ ഇന്റർ സ്റ്റേറ്റ് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് നേരെയാണ് ആന പാഞ്ഞടുത്തത്. മൂന്നാർ ഡിവൈഎസ്പി ഓഫീസിനു സമീപത്തുവെച്ചാണ് ആന വണ്ടിയുടെ മുൻപിലേക്ക് വന്നത്. റോഡിന് നടുക്ക് ആന നിൽക്കുന്നതും ബസ്സിന് മുന്നിലേക്ക് വന്ന് ഗ്ലാസിൽ കുത്തുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരും ഡ്രൈവറും ബഹളമുണ്ടാക്കി പ്രകോപനം സൃഷ്ടിക്കാതിരുന്നതോടെ ആന പിൻമാറുകയും ചെയ്തു.

Related Articles

Back to top button