തൃശൂര്‍: നിലവിലുള്ള എല്ലാ അംബാസഡര്‍ കാറുകളെയും ഉള്‍പ്പെടുത്തി ഞായര്‍ അംബാസഡര്‍ ഗ്രാന്റ് റോയല്‍ മീറ്റ്അപ്പ് സംഘടിപ്പിക്കും. അംബാസഡര്‍ റൈഡേഴ്സ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി. രാവിലെ പത്തുമുതല്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്താണ് ഒത്തുചേരല്‍. പകല്‍ മൂന്നിന് വാഹനറാലിയും നടക്കും. അംബാസഡര്‍ കാറുകളുടെ പുതുക്കിയ റിന്യൂവല്‍ ഫീസ് പുനപരിശോധിക്കണമെന്ന് റൈഡേഴ്സ് ക്ലബ് ആവശ്യപ്പെട്ടു. കേരളത്തിനുപുറമെ തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുമുള്ള അംബാസഡര്‍ കാറുകളെത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അംബാസഡര്‍ കാറുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ 254 വാഹനങ്ങളില്‍ 175ല്‍പരം വാഹനങ്ങള്‍ മീറ്റ്അപ്പില് എത്തും. പഴയകാല വാഹനം ഉപയോഗിച്ചിരുന്നവരെയും പുതുതലമുറയിലെ അംബാസഡര്‍ ഉപയോക്താക്കളെയും ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് റിയാസ്, ക്ലബ് സെക്രട്ടറി പി ജി ജോയ്, എന്‍ കെ സജീവ് കുമാര്‍, ബാബു അവണൂര്‍ എന്നിവര്‍ പങ്കെടുത്തു.