Kerala

കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

“Manju”

തിരുവനന്തപുരം: കിഫ്ബിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിലെ വിശദാംശങ്ങൾ തേടി നേരത്തെ ആദായ നികുതി വകുപ്പ് കിഫ്ബിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. വിവിധ പദ്ധതികളുടെ വിശദാംശങ്ങളും നികുതി വിവരങ്ങളും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബി ഇതിനോട് സഹകരിച്ചിരുന്നില്ല.

പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി പ്രതികരിച്ചു. പണം ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഉദ്യോഗസ്ഥർ സംതൃപ്തരാണെന്ന് കിഫ്ബി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രബാബു പറഞ്ഞു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും കിഫ്ബിയെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് ചൂണ്ടിക്കാട്ടി ഇഡിയും ആദായ നികുതി വകുപ്പും കിഫ്ബിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കിഫ്ബിയ്ക്ക് മേൽ ഇഡി നടത്തുന്ന അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കുകയാണ്.

Related Articles

Back to top button