LatestThiruvananthapuram

ടെക്നോപാര്‍ക്കില്‍ ‘നയാഗ്ര’യുടെ നിര്‍മാണം പൂര്‍ത്തിയായി

“Manju”

തിരുവനന്തപുരം : യുഎസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്, ടെക്നോപാര്‍ക്കില്‍ നടപ്പാക്കുന്ന വന്‍കിട വികസന പദ്ധതിയായ ടോറസ് ഡൗണ്‍ ടൗണിന്റെ ആദ്യ കെട്ടിടം ‘നയാഗ്ര’യുടെ നിര്‍മാണം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ കെട്ടിടം ഐടി കമ്പനികള്‍ക്കു പാട്ടത്തിനു നല്‍കുമെന്ന് പ്രഖ്യാപനച്ചടങ്ങില്‍‌ ടോറസ് മാനേജിങ് ഡയറക്ടര്‍ അജയ് പ്രസാദ് പറഞ്ഞു.

11 നിലകളിലായി 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിലേക്ക് അലയാന്‍സ്, അസിയ ടെക്നോളജീസ് എന്നീ കമ്പനികളാണ് വരുന്നത്. 4.63 ലക്ഷം ചതുരശ്രയടി ഓഫിസ് ഇടം പാട്ടത്തിനെടുത്ത് 5,500 ജീവനക്കാര്‍ക്ക് തൊഴിലിടം ഒരുക്കാനാണ് അലയാന്‍സ് ഉദ്ദേശിക്കുന്നത്. ടോറസിന്റെ രാജ്യത്തെ ആദ്യ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ടോറസ് ഡൗണ്‍ ടൗണ്‍. ഐടി ഇടം, മാള്‍, റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍‌, ഹോട്ടല്‍ തുടങ്ങിയവ ഉള്‍പ്പെട്ട പദ്ധതിക്കായി ആകെ 55 ലക്ഷം ചതുരശ്രയടി സ്ഥലമാണ് വികസിപ്പിക്കുന്നത്.

ഇതില്‍ നയാഗ്ര, വിക്ടോറിയ എന്നീ കെട്ടിടങ്ങളിലായാണ് 20 ലക്ഷം ചതുരശ്രയടി ഐടി ഇടങ്ങള്‍‌ ഒരുക്കുന്നത്. 13 ലക്ഷം ചതുരശ്രയടിയിലാണ് ടോറസ് സെന്‍ട്രം ഷോപ്പിങ് മാള്‍ നിര്‍മിക്കുന്നത്. 298 വീടുകള്‍ ഉള്‍പ്പെട്ട റസിഡന്‍ഷ്യല്‍ പദ്ധതിയായ അസറ്റ് ടോറസ് ഐഡന്റിറ്റി നടപ്പാക്കുന്നത് ടോറസും അസറ്റ് ഹോംസും ചേര്‍ന്നാണ്. ഇതിന്റെ തറക്കല്ലിടലും ഇന്നലെ നടന്നു.

Related Articles

Back to top button