IndiaLatest

ഫിലിപ്പീന്‍സ് സൈന്യത്തിന് പരിശീലനം നല്‍കാനൊരുങ്ങി ഇന്ത്യ

“Manju”

ഡല്‍ഹി ; സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ ഫിലിപ്പീന്‍സ് സൈന്യത്തിന് പരിശീലനം നല്‍കാനൊരുങ്ങി ഇന്ത്യ. ബ്രഹ്മോസ് മിസൈലുകള്‍ കൈകാര്യം ചെയ്യുന്നതിലാണ് ഫിലിപ്പീന്‍സ് സൈന്യത്തിന് ഇന്ത്യ പരിശീലനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഫിലിപ്പീന്സ് സൈന്യം ജൂലൈഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലെത്തും

ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും ഫിലിപ്പീന്‍സ് സൈന്യത്തിന് ഇന്ത്യ പരിശീലനം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 375 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ ഇരു രാജ്യവും ഒപ്പിട്ടിരുന്നു. ഫിലിപ്പീന്‍സ് സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായും, ആന്റിഷിപ്പ് മിസൈല്‍ സിസ്റ്റത്തിന് അടിത്തറ പാകുവാനും ഇത് സഹായകരമാകുമെന്നാണ് സൈന്യം പറയുന്നു.

Related Articles

Back to top button