KeralaLatest

മങ്കിപോക്‌സ് രോഗം യു.എസിലും

വസൂരി പടര്‍ത്തുന്ന അതെ ജനുസില്‍പ്പെട്ട വൈറസുകളാണ് മങ്കിപോക്‌സ് രോഗവും പടര്‍ത്തുന്നത്.

“Manju”

മോണ്‍ട്രിയാല്‍: യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെ യുഎസിലും മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചു.
വളരെ അപൂര്‍വമായ വൈറസ് രോഗബാധയാണ് മങ്കിപോക്‌സ്. കാനഡയില്‍ യാത്ര ചെയ്‌ത യുഎസ് പൗരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. കാനഡയിലെ ക്യുബെക്‌സ് പ്രവിശ്യയില്‍ മങ്കിപോക്‌സ് എന്ന് സംശയിക്കുന്ന 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ പരിശോധന നടക്കുകയാണെന്ന് പ്രവിശ്യയിലെ ആരോഗ്യ അധികൃതര്‍ പറഞ്ഞു. മങ്കിപോക്‌സ് പിടിപെട്ടാല്‍ ആദ്യഘട്ടത്തില്‍ പനി, പേശി വേദന,ലിംഫ് നോഡുകളിലെ ( lymph nodes ) വീക്കം- കഴുത്ത് ഭാഗത്തും തലയിലും ധാരളം ലിംഫ് നോഡുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവയ്‌ക്കാണ് സാധാരണയായി വീക്കം സംഭവിക്കുന്നത്- എന്നിവയാണ് ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സ് പിടിപെട്ടാല്‍ ഉള്ളതുപോലെയുള്ള തിണര്‍പ്പുകള്‍ മുഖത്തും ശരീരത്തിന്‍റെ മറ്റ് പല ഭാഗങ്ങളില്‍ കാണപ്പെടും.
യുഎസിലെ മസാച്ചുസെറ്റിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച വ്യക്തി നിലവില്‍ സുരക്ഷിതനാണെന്നും പൊതുജനാരോഗ്യ വെല്ലുവിളി നിലവില്‍ ഇല്ലെന്നും മസാച്ചുസെറ്റ് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. ശരീര ദ്രവം, വ്രണം, രോഗി ഉപയോഗിച്ച വസ്ത്രം എന്നിവയില്‍ നിന്ന് മങ്കിപോക്‌സ് രോഗം പകരും. ഈ രോഗം ലൈംഗിക വേഴ്‌ച വഴിയും ഉണ്ടാകും. കഴിഞ്ഞ രണ്ടാഴ്‌ചയായി പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുകയാണ്.
പുരുഷ-പുരുഷ ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെട്ടവര്‍ക്ക് രോഗം: ഇവിടങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കപ്പെട്ടത് സെക്‌ഷ്വല്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ നിന്നാണെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പോക്‌സ് വൈറസ് വിദഗ്‌ധന്‍ ഇന്‍ഗര്‍ ഡാമന്‍ പറഞ്ഞു. പരസ്‌പരം ലൈംഗിക ബന്ധമുള്ള ഒരു കൂട്ടം ആളുകളെയാണ് സെക്‌ഷ്വല്‍ നെറ്റ്‌വര്‍ക്ക് എന്ന് പറയുന്നത്. യൂറോപ്പില്‍ മങ്കിപോക്‌സ് രോഗം പിടിപെട്ടവരില്‍ അധികവും മറ്റൊരു പുരുഷനുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ട പുരുഷന്‍മാരാണ്. കഴിഞ്ഞ മെയ്‌ 6 മുതല്‍ ആറ് മങ്കിപോക്‌സ് കേസുകളാണ് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതെന്ന് യുകെയിലെ ആരോഗ്യ സുരക്ഷ ഏജന്‍സി വ്യക്തമാക്കി. സ്പെയിനിലും പോര്‍ച്ചുഗലിലുമായി 40ലധികം സംശിയിക്കപ്പെടുന്നതോ സ്ഥിരീകരിക്കപ്പെട്ടതോ ആയ മങ്കിപോക്‌സ് രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എന്താണ് മങ്കിപോക്‌സ്: കുരങ്ങ് പനി അഥവ മങ്കി പോക്സ് സ്മാള്‍ പോക്സ് പോലുള്ള രോഗമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970ലാണ് മങ്കിപോക്സ് അണുബാധ കേസുകള്‍ ആദ്യമായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button