KeralaLatest

നോനിപ്പഴം, പറഞ്ഞാലും തീരാത്ത ഔഷധ ഗുണങ്ങള്‍.!!

“Manju”

അസഹ്യമായ ദുര്‍ഗന്ധമുള്ള പഴമാണ് നോനി, എന്നാല്‍ എത്ര പറഞ്ഞാലും തീരാത്ത ഔഷധ ഗുണങ്ങളാണ് ഈ പഴത്തിനുള്ളത്. പഴുത്തുകഴിഞ്ഞാല്‍ അസഹ്യമായ ദുര്‍ഗന്ധമുള്ളതാണ് നോനിയുടെ പ്രശ്‌നം.
ഇതുകാരണം നോനിയെ പലരും അകറ്റി നിര്‍ത്തുകയാണ്. എന്നാല്‍ കൃത്യമായി സംസ്‌കരിച്ചു ജ്യൂസാക്കി ഉപയോഗിച്ചാല്‍ നോനി നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. ആയുര്‍വേദ സിദ്ധ – യുനാനി മരുന്നുകളുടേയും ഒരു പ്രധാന ചേരുവയാണ് ഈസസ്യം. മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നോനിയുടെ ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്

വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമാണ്. ഇന്ത്യന്‍ മള്‍ബറി, കാക്കപ്പഴം, മഞ്ഞണാത്തി, കടപ്ലാവ് എന്നീ പേരുകളിലും നോനി അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്‌ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച്‌ പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം നോനി പഴത്തിനുണ്ട്. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും ഇത് പ്രവര്‍ത്തിച്ച്‌ വരുന്നു.

Related Articles

Back to top button