KeralaLatest

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചു വീണു

“Manju”

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു. മണ്ണാര്‍ക്കാട്ട് കുന്തിപുഴ പാലത്തിനടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
അരിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് പരിക്ക് പറ്റിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പരിക്കേറ്റ വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ്സിന്റെ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചു വീണത്. ഈ സമയം നിരവധി വാഹനങ്ങള്‍ ബസിന് പിന്നാലെ ഉണ്ടായിരുന്നു.
നല്ല വേഗത്തില്‍ പോവുകയായിരുന്നു ബസ്. മണ്ണാര്‍ക്കാട് വളവില്‍ എത്തിയപ്പോള്‍ തുറന്നുകിടന്ന വാതിലിലൂടെ വിദ്യാര്‍ഥിനി തെറിച്ച്‌ റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ വീണ പെണ്‍കുട്ടിയേയും കടന്ന് ഏറെ മുന്നോട്ട് പോയാണ് ബസ് നിര്‍ത്തിയത്.

Related Articles

Back to top button