KeralaLatest

മകളെക്കുറിച്ച്‌ കണ്ണീര്‍ക്കുറിപ്പുമായി ചിത്ര

“Manju”

തിരുവനന്തപുരം : അകാലത്തില്‍ വിടപറഞ്ഞ ഏകമകള്‍ നന്ദനയുെട ഓര്‍മദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ട് ഗായിക കെ.എസ്.ചിത്ര.
സ്നേഹം ചിന്തകള്‍ക്കുമപ്പുറമാണെന്നും ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കുമെന്നും മകളുടെ ചിത്രം പങ്കുവച്ച്‌ ചിത്ര കുറിച്ചു. പൊന്നോമനയെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
മകളുടെ ഓര്‍മ പങ്കിട്ടുകൊണ്ടുള്ള ചിത്രയുടെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം വൈറല്‍ ആയി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. മകളുടെ എല്ലാ പിറന്നാളിനും ഓര്‍മ ദിനത്തിലും ചിത്ര പങ്കുവയ്ക്കുന്ന നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ അസാന്നിധ്യം ഏല്‍പ്പിക്കുന്ന വേദനയുടെ ആഴം മുന്‍പ് അഭിമുഖങ്ങളിലുള്‍പ്പെടെ ചിത്ര വെളിപ്പെടുത്തിയിട്ടുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാള്‍ നീണ്ടു നിന്നില്ല. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെട്ടു.

Related Articles

Back to top button