Thrissur

ഹരിതകർമ്മ സേനാംഗങ്ങൾക്ക് പുൾകാർട്ടുകൾ വിതരണം ചെയ്തു.

“Manju”

ബിന്ദുലാൽ തൃശൂർ

കൊടുങ്ങല്ലൂർ നഗരസഭയിൽ അജൈവ വസ്തുക്കൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് പുൾകാർട്ടുകൾ വിതരണം ചെയ്തു. മാലിന്യശേഖരണം എളുപ്പമാക്കിത്തീർക്കനാണ് നഗരസഭയുടെ നേതൃത്വത്തിൽ വലി വണ്ടികൾ വിതരണം ചെയ്തത്. പരിശീലനം ലഭിച്ച 73 വനിതകളാണ് നഗരസഭയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്. 50 രൂപയാണ് വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീ ഇനത്തിൽ ശേഖരിക്കുന്നത്.
ഏറ്റവും കൂടുതൽ വീടുകളിൽ നിന്ന് യൂസർ ഫീപിരിച്ച ഹരിതകർമ്മസേനയിലെ 10 ടീമുകളെ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ആദരിച്ചു. ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്‌കൂളുകളിലേക്ക് കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് അജൈവ മാലിന്യശേഖരണത്തിനായി ബിന്നുകളും നൽകി. ചടങ്ങിൽ
ഹെൽത്ത് സൂപ്പർവൈസർ കെ വി ഗോപാലകൃഷ്ണൻ, സാനിറ്റേഷൻ വർക്കർമാരായ പി.എസ് മനോജ്, ടി.എസ്.സുരേഷ് എന്നിവരെയും ആദരിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. കെ രാമനാഥൻ, സെക്രട്ടറി ടി.കെ.സുജിത്, ശുചിത്വമിഷൻ കോ ഓർഡിനേറ്റർ എ.എസ്.പ്രമോദ്, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ സി ആർ ചെറിയാൻ, ഇന്ദു ഐസക് എന്നിവർ സംസാരിച്ചു.

Related Articles

Back to top button