KeralaLatestMalappuram

കെപിസിസി സംസ്ക്കാര സാഹിതിയുടെ ഗുരു വന്ദനം ഏറ്റുവാങ്ങി പി.സുരേന്ദ്രൻ

“Manju”

പി.വി.എസ്

മലപ്പുറം:പി സുരേന്ദ്രന് കെ.പി.സി.സി. സംസ്ക്കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ ഗുരു വന്ദനം ആദരവ്.
അദ്ദേഹത്തിന്റെ വസതിയായ വട്ടംകുളത്തെ പ്രാർത്ഥനയിൽ നടന്ന ചടങ്ങിൽ സംസ്ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ആധ്യക്ഷതയിൽ വി.ടി. ബൽറാം എം.എൽ.എ പി.സുരേന്ദ്രനെ പൊന്നാട ചാർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യുന്ന വർത്തമാനകാലത്ത് ഭരണകൂടതിട്ടൂരങ്ങൾ നമുക്ക് മുന്നിൽ ആവർത്തിക്കുമ്പൊൾ ശബ്ദിക്കുക എന്നത് ഓർമപ്പെടുത്തുന്നത് പി.സുരേന്ദ്രനെപ്പോലുള്ള എഴുത്തുകാരാണെന്ന് വി.ടി.ബൽറാം പറഞ്ഞു.
ആഴത്തിൽ പഠിക്കാനും, അഭിപ്രായങ്ങൾ തുറന്നു പറയാനും, ആരുടെ മുന്നിലും തല കുനിക്കാതെ എഴുതാനുള്ള ചങ്കൂറ്റവുമാണ് പി.സുരേന്ദ്രനെന്ന സർഗപ്രതിഭയുടെ സർഗ യാത്രയുടെ വിജയമെന്ന് ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
സംസ്ക്കാര സാഹിതി സംസ്ഥാന ജനറൽ കൺവീനർ എൻ വി. പ്രദീപ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനി വർഗീസ്, പ്രണവം പ്രസാദ്, സംസ്ഥാന നിർവാഹക സമിതി അംഗം ഹുസൈൻ അഴീക്കോട്, ടി.പി.മുഹമ്മദ്, എം.വി.ശ്രീധരൻ, സുരേഷ് പൊൽപ്പാക്കര, ഹുറൈർ കൊടക്കാട്ട്, ഇ.പി.രാജീവ്,ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ടി.പി.ശബരീശൻ, എം.എ.നജീബ്, ഇടവേള റാഫി, തൊണ്ടിയിൽ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര വിജയികൾക്ക് പി.സുരേന്ദ്രൻ, ആര്യാടൻ ഷൗക്കത്ത്, വി.ടി.ബൽറാം എന്നിവർ സമ്മാനദാനം നടത്തി.

Related Articles

Back to top button