IndiaLatest

വാക്സിന്‍ യാഥാര്‍ഥ്യമായതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം -മോദി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് അനുമതി ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിലൂടെ വിഭാവനം ചെയ്യുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ശാസ്ത്രസമൂഹത്തിനുള്ള ഉത്സാഹമാണ് ഇത് കാണിക്കുന്നത്. കരുതലും കരുണയുമാണ് ആത്മനിര്‍ഭര്‍ ഭാരതിന്‍റെ അടിസ്ഥാനമെന്നും മോദി ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഇതോടെ രാജ്യത്ത് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍.

Related Articles

Back to top button