LatestThiruvananthapuram

കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം ; കേരളം കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ കോവിഡ് കണക്കുകള്‍ കൃത്യമായി അവലോകനം ചെയ്ത് കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. അത് പരിശോധിക്കേണ്ടത് കേന്ദ്രമാണ്. അതു ചെയ്യാതെ തെറ്റായ കാര്യങ്ങള്‍ പറയുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കൂടിയാല്‍ ബുള്ളറ്റിന്‍ വീണ്ടും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ ദിവസവും കേന്ദ്രത്തിനു സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചിരുന്നു. 14 മുതല്‍ 17 വരെയുള്ള കണക്കുകള്‍ സംസ്ഥാനം കേന്ദ്രത്തിനു നല്‍കിയില്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദഗങ്ങള്‍ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകള്‍ അത്യാവശ്യമാണെന്നും കത്തില്‍ പറഞ്ഞിരുന്നു.

കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ മാധ്യമങ്ങള്‍ക്കു കോവിഡ് കണക്കുകള്‍ നല്‍കുന്നതു സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. അവസാനം പുറത്തിറക്കിയ പത്താം തീയതിയിലെ ബുള്ളറ്റിന്‍ അനുസരിച്ച്‌ 223 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button