IndiaLatest

ഐപിഎല്‍; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും

“Manju”

മുംബൈ: കൊവിഡ് ആശങ്കകള്‍ക്കിടെ ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം. പൂനെയില്‍ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളെ ഇന്ന് രാവിലെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ ഡല്‍ഹിപഞ്ചാബ് മത്സരം മാറ്റിവെച്ചേക്കും.

ഡല്‍ഹി താരം മിച്ചല്‍ മാര്‍ഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. ഏപ്രില്‍ 15ന് ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ടിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റായ ചേതന്‍ കുമാറിന് ഏപ്രില്‍ 16ന് വൈറസ് ബാധ കണ്ടെത്തി.

ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ടീം ഡോക്‌ടര്‍ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്‍റ് ടീം മെമ്ബര്‍ ആകാശ് മാനെ എന്നിവര്‍ക്ക് ഏപ്രില്‍ 18നും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്ക് ടീമിന്റെ ബയോബബിളില്‍ തിരിച്ച്‌ പ്രവേശിക്കാനാകൂ. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ന് നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നിര്‍ണായകമാണ്.

 

Related Articles

Back to top button