KeralaLatest

ബില്ല് അടച്ചില്ല ഫ്യൂസ് ഊരി : ജീവനക്കാരന് വീട്ടുടമയുടെ മര്‍ദ്ദനം

“Manju”

കോഴിക്കോട് : പുതുപ്പാടിയില്‍ കെഎസ്‌ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദ്ദനം. കെഎസ്‌ഇബി ജീവനക്കാരനായ രമേശനെ എലോക്കര സ്വദേശി നഹാസ് ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായാണ് പരാതി. ബില്‍ അടയ്ക്കാതിരുന്നത് കൊണ്ട് ഇയാളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടുടമ ആക്രമിച്ചതെന്നാണ് രമേശന്‍ പറയുന്നത്. അതേ സമയം മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി വിച്ഛേദിച്ചത്. അത് ചോദ്യം ചെയ്തതിന് ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചുവെന്നുമാണ് വീട്ടുടമയായ നഹാസ് പറയുന്നത്.

സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് വീട്ടുടമയുടെ പരാതി. ബില്ല് അടയ്ക്കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നതിനാല്‍ ഓണ്‍ലൈനിലൂടെ പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഇതും തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന്, ആക്രമണമുണ്ടായി. ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Back to top button