InternationalLatestSports

‘സാർജൻ്റ് കോമാൻ’? ബാഴ്‌സലോണ കളിക്കാർക്ക്  പുതിയ പരിശീലന ശൈലികൾ നവ്യാനുഭവമാകുന്നു.

“Manju”

പുതിയ ബോസിന് കീഴിൽ കാര്യങ്ങൾ വ്യത്യസ്‌തമാണ്, ബാഴ്‌സലോണ ലോക്കർ റൂം  അത് ശ്രദ്ധിച്ചു തുടങ്ങി.
റൊണാൾഡ് കോമാൻ ബാഴ്‌സലോണ മാനേജർ എന്ന നിലയിൽ  സമ്മർദ്ദങ്ങളിലല്ല. കുത്തഴിഞ്ഞു കിടക്കുന്ന ബാഴ്സിലോണയെ തന്‍റെ കരിയറിലെ മുഴുവൻ സമയവും ഉപയോഗപ്പെടുത്തി സുസ്ഥിരമായ പാതയിലേക്ക് നയിക്കുന്നതിനായി ശ്രമിക്കുന്നു., സാഹചര്യത്തിനൊത്ത് സ്വരം ക്രമീകരിക്കുന്നതിലൂടെ ഓരോ കഴിക്കാരെയും അദ്ദേഹം നിയന്ത്രിക്കുന്നു.  ഇതിനകം തന്നെ ബാഴ്‌സലോണയിൽ വന്ന വ്യത്യാസം കളിക്കാർക്കിടയിൽ തന്നെ  ശ്രദ്ധിക്കുകയും ചെയ്യുന്നു.
വാസ്തവത്തിൽ, കോച്ചിന് ഇതിനകം ഒരു വിളിപ്പേരും വന്നു കഴിഞ്ഞു: സാർജന്‍റ്  കോമാൻ.

സ്പാനിഷ് ദിനപത്രമായ MARCA യുടെ റിപ്പോര്‍ട്ട് പ്രകാരം, കോമെൻ പരിശീലകന്‍ ആയി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള പുരോഗമനപരമായ മാറ്റങ്ങൾ കളിക്കാർക്കിടയിൽ ചർച്ചയാണ്. ഉദാഹരണത്തിന്, പരിശീലന സെഷനുകളുടെ ദൈർഘ്യം 60 ൽ നിന്ന് 90 മിനിറ്റായി അദ്ദേഹം വർദ്ധിപ്പിച്ചു, കൂടാതെ എല്ലാ കളിക്കാരിൽ നിന്നും പരിപൂർണ്ണ തീവ്രതയും സമര്‍പ്പണവും ആവശ്യപ്പെടുന്നു. മുന്‍ പരിശീലകരായ ഏണസ്റ്റോ വാൽ‌വർ‌ഡെയുടെയും പ്രത്യേകിച്ച് ക്വിക്ക് സെറ്റിയന്റെയും കീഴിൽ ഇത്തരം ഒരു സമീപനം ഉണ്ടായിരുന്നതായി കാണുന്നില്ല.

ടീമിന്‍റെ അച്ചടക്കവും ഉത്തരവാദിത്തവും പുനഃസ്ഥാപിക്കാനും കോമാൻ ആഗ്രഹിക്കുന്നു. പരിശീലനം ആരംഭിക്കുന്ന നിശ്ചിത സമയത്തിൽ ഒരു മിനിറ്റ് പോലും വൈകിപ്പിക്കാതെ തന്നെ എല്ലാ കളിക്കാരും പിച്ചിലുണ്ടായിരിക്കണം എന്നും ഡ്രസ്സിംഗ് റൂമിൽ സമയം പാഴാക്കാന്‍ ആരെയും അനുവദിക്കാതെയും അദ്ദേഹം തന്‍റെ നയം വ്യക്തമാക്കുന്നു.

ബാഴ്സ ആവശ്യപ്പെടുന്നതരത്തിലുള്ള, അച്ചടക്കമുള്ള ഈ പരിശീലകനെ ആരാധകര്‍ നെഞ്ചിലേറ്റും എന്നു വേണം കരുതാൻ. കളിയിലെ തന്ത്രങ്ങളോ ഫലങ്ങളോ എന്തായിരിക്കുമെന്ന് ആര്‍ക്കും അറിയില്ല, പക്ഷേ കളിക്കാരെ തന്നിഷ്ട പ്രകാരം പെരുമാറാൻ കോമാൻ അനുവദിക്കുന്നില്ല. കുറഞ്ഞത് ഇപ്പോഴെങ്കിലും… വ്യക്തമായ ഒരു പദ്ധതിയുമായാണ് കോമാൻ എത്തിരിക്കുന്നതെന്ന് എന്നതിന്റെ സൂചനകള്‍ നമുക്കിതിൽ നിന്നും മനസ്സിലാക്കാം.

Related Articles

Back to top button