IndiaLatest

പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതികള്‍ നടപ്പാക്കണം

“Manju”

ഡല്‍ഹി: രാജ്യത്ത് ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന ആഹ്വാനവുമായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും അതില്‍ നിന്ന്, കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവിധം ശാസ്ത്രീയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതി കൃഷിയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്ത് പച്ചക്കറികളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഉത്പാദനത്തിന് ചെലവ് വര്‍ദ്ധിച്ചിരിക്കുകയാണ്. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് കൃഷിയ്ക്ക് ചെലവ് ഉയരുന്നത്. അതിനാല്‍, പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതിയിലേക്ക് മടങ്ങേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രകൃതി കൃഷി ചെയ്യുന്നതിന് ശാസ്ത്രീയ വഴികള്‍ കണ്ടെത്തണം,’ നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ സംസാരിക്കവെ അമിതാഭ് കാന്ത് വ്യക്തമാക്കി.

Related Articles

Back to top button