KeralaLatest

അനന്തപുരി ഹിന്ദു സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനം ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ തിരുവനന്തപുരം സൗത്ത്‌ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസില്‍ നടക്കും. +സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങിവെച്ച അനന്തപുരം ഹിന്ദു സമ്മേളനത്തിന്റെ ഒന്‍പതാമത് സമ്മേളനമാണ് ഹിന്ദുധര്‍മ്മപരിഷത്ത് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം 27 ന് വൈകിട്ട് 5 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വ്വഹിക്കും. പ്രശസ്ത സിനിമാ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രിയാണ് മുഖ്യാതിഥി. സ്വാമി ചിദാനന്ദപുരം മുഖ്യപ്രഭാഷണം നടത്തും,. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, എം.ഗോപാല്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.

ഏപ്രില്‍ 28 ന് രണ്ടാം ദിന സമ്മേളനം പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. വിശ്വ ഹിന്ദുപരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി, മേജര്‍ സുരേന്ദ്രന്‍ പൂനിയ, മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് പിള്ള എന്നിവര്‍ സംബന്ധിക്കും.

മൂന്നാം ദിവസമായ ഏപ്രില്‍ 29 ന് ചേരുന്ന സമ്മേളനം മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. വക്താവ് സന്ദീപ് വചസ്പതി. മാധ്യമ പ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍, അഡ്വ കൃഷ്ണരാജ് എന്നിവര്‍ സംസാരിക്കും.

നാലാം ദിവസമായ ഏപ്രില്‍ 30 ന് ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജന ടി.വി. ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. സന്ദീപ് വാര്യര്‍, ശങ്കു ടി ദാസ്, എന്നിവര്‍ സംസാരിക്കും.

അഞ്ചാം ദിവസം മെയ് 1 ന് 5.30 ന് നടക്കുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തും. യൂത്ത് കോണ്‍ക്ലേവാണ് ഈ പ്രാവശ്യത്തെ മുഖ്യ ആകര്‍ഷണമെന്ന് സംഘാടകര്‍ അറിയിച്ചു. നിലവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ സംവദിക്കുന്ന യൂത്ത് കോണ്‍ക്ലേവില്‍ 16സെഷനുകളിലായി സെമിനാറുകള്‍ നടക്കും. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും, ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും. ഷെഫാലി വൈദ്യ, ആനന്ദ് രംഗനാഥന്‍, ഡോ. വിക്രം സമ്പത്ത്, ശോഭാ സുരേന്ദ്രന്‍, ഹരി എസ് കര്‍ത്ത, ടി ജി മോഹന്‍ ദാസ്, തിരൂര്‍ ദിനേശ്, ഡോ ബാലരാമ കൈമള്‍, ആര്‍.വി.സ് മണി, അര്‍ജ്ജുന്‍ മാധവന്‍, ശ്യാം ശ്രീകുമാര്‍, ഹരിപ്രസാദ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കലുഷിതമാക്കിയ സാമൂഹിന്തരീക്ഷത്തെ തിരുത്തുന്നതിനും യുവാക്കള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുന്നതിനുമാണ് യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.ശിവഗിരി മഠം, ചിന്മയമിഷന്‍, മാതാ അമൃതാന്ദമയി മഠം, ര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേന്‍, സംബോധ് ഫൗണ്ടേന്‍,ശന്തിഗിരി ആശ്രമം, ശ്രീ ശുഭാനന്ദാശ്രമം തുടങ്ങിയ ആശ്രമങ്ങളുടേയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍,ചീഫ് കോര്‍ഡിനേറ്റര്‍ ഷാജു വേണുഗോപാല്‍, ഷറര്‍ എസ് പ്രദീപ്, അഡ്വ ആര്‍ വി ശ്രീജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button