Latest

ട്രെയിന്റെ ബോഗികൾക്കിടയിൽ കുടുങ്ങി മയിലിന് ദാരുണാന്ത്യം

“Manju”

കാസർകോട് : കാസർകോട് ട്രെയിന്റെ ബോഗികൾക്കിടയിൽ കുടുങ്ങി മയിൽ ചത്തു. ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. മാവേലി എക്‌സ്പ്രസിന്റെ ബോഗികൾക്കിടയിലാണ് മയിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

മയിൽ കുടുങ്ങിയ വിവരം എൻജിൻ ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ മാസ്റ്റർ എമർജൻസി പവർ ബ്ലോക്ക് ചെയ്തു. പവർ ഹൗസ് ഇലക്ട്രിക്കൽ ജീവനക്കാരുൾപ്പെടെയെത്തി മയിലിന്റെ മൃതദേഹം പുറത്തെടുത്തു. അരമണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പട്ടിരുന്നു.

Related Articles

Back to top button