InternationalLatest

റഷ്യന്‍ വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക്

“Manju”

ന്യൂഡല്‍ഹി: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക്. കൊമേഴ്സ് പ്ലാറ്റ്ഫോം ഓസോണ്‍, യാന്റക്സ് മാര്‍കറ്റ്, ദന്തോത്പ്പന വിതരണക്കാരായ സിംകോഡെന്റ്, റീടെയ്ല്‍ കമ്പനി എക്സ് 5 റീടെയ്ല്‍ ഗ്രൂപ്പ്, യൂണികോണ്‍ഫ്, ഫാംസ്റ്റാന്റേര്‍ഡ് തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയുമായി ബിസിനസ് സന്നദ്ധത അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. ഇവരുമായി സഹകരിച്ച അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികള്‍ പിന്നോട്ട് വലിഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.

 

Related Articles

Back to top button