KeralaLatest

ശാന്തിഗിരി ഗുരുകാന്തിയില്‍ ഇന്ന് സൗജന്യ ദന്തല്‍ ക്യാമ്പ്

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ഗുരുകാന്തിയില്‍ ഇന്ന് പോത്തന്‍കോട് ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ കുരുന്നുകളുടെ പാല്‍പ്പല്ലുകളിലെ ചെറുകേടുകളെ പരിശോധിച്ച് ആവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുന്നതാണ്. തുടര്‍ ചികിത്സാ സൗകര്യം ആകര്‍ഷകമായ ഡിസ്കൗണ്ടില്‍ ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കില്‍ ലഭിക്കും.

ശാന്തിഗിരി കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് നേരിട്ട് എത്തി ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button