LatestThrissur

ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് പ്രതിഷ്ഠാവാർഷികം 28 ന്

“Manju”

മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍): ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിന്റെ നാലാമത് പ്രതിഷ്ഠാവാർഷികം  വ്യാഴാഴ്ച നടക്കും. 2018 ഏപ്രിൽ 28 നാണ് തീർത്ഥയാത്രാവേളയിൽ ഗുരുസ്ഥാനീയ ശിഷ്യപൂജിത നേരിട്ടെത്തി തങ്ങാലൂർ പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠകർമ്മം നിർവഹിച്ചത്. പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി രാവിലെ അഞ്ചിന് ആരാധന, ആറിന് പുഷ്പസമർപ്പണം, പത്തു മണിക്ക് വാർഷികാഘോഷസമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ. എ നിർവഹിക്കും. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും. ഇമാം അബ്ദുൽ അസീസ് നിസാമി, ഫാദർ ജോഫി ചിറ്റിലപ്പിള്ളി, ജനനി വിജയ ജ്ഞാന തപസ്വിനി എന്നിവർ ചടങ്ങിൽ മഹനീയ സാന്നിധ്യമാകും. അവണൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. രാധാകൃഷ്ണൻ, മെമ്പർമാരായ ജിഷ പ്രദീപ്, സുരേഷ് അവണൂർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. കൃഷ്ണകുമാർ, ബിജെപി വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി സി.കൃഷ്ണകുമാർ, ആശ്രമം ഉപദേശകസമിതി അംഗം റ്റി.ആർ. സത്യൻ, സാംസ്കാരിക സംഘടനപ്രതിനിധികളായ പി.സി.കൃഷ്ണദാസ്, ജയലക്ഷ്മി.സി.കെ, വൈഷ്ണവദാസ്.വി.എൽ, മുകാരി നിർമ്മിത.കെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കോർഡിനേഷൻ കമ്മിറ്റി അംഗം രാജൻ. സി.എസ്, സ്വാഗതവും മുപ്ലിയം യൂണിറ്റ് കോർഡിനേറ്റർ ബിനോജ്. എം.ആർ കൃതജ്ഞതയും ആശംസിക്കും. ഉച്ചയ്ക്ക് അന്നദാനം നടക്കും. വൈകുന്നേരം ആരാധനയ്ക്കും ദീപപ്രദക്ഷിണത്തിനും ശേഷം വാർഷികാഘോഷങ്ങൾക്ക് സമാപനമാകുമെന്ന് ഉപാശ്രമം ഇൻചാർജ് സ്വാമി മുക്തചിത്തന്‍ ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button