IndiaLatest

ആയിരത്തോളം പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഡല്‍ഹി ; തലസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ്. വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് ഡല്‍ഹിയില്‍. ആയിരത്തോളം പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഡീഷണല്‍ കമ്മീഷണറും വക്താവുമായ ചിന്‍മോയ് ബിസ്വാള്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. രോഗബാധിതരില്‍ ഭൂരിഭാഗവും വീടുകളില്‍ നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡെപ്യൂട്ടി വക്താവ് അനില്‍ മിത്തല്‍ പറഞ്ഞു.

ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അനില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ സേനയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം കൂടിയാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button