LatestThiruvananthapuram

സേവനം ഉദ്യോഗസ്ഥരുടെ സൗജന്യമല്ല ;മന്ത്രി ഗോവിന്ദന്‍

“Manju”

തിരുവനന്തപുരം :അടുത്ത മാസം പതിനഞ്ചിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ ഫയലും തീര്‍പ്പാക്കണമെന്ന്‌ മന്ത്രി എം വി ഗോവിന്ദന്‍. നഗരസഭയില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരിക്കുകയല്ല, സേവനമാണ്‌ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കേണ്ടത്‌. സേവനം പൗരന്മാരുടെ അവകാശമാണ്‌; ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നല്‍കുന്ന സൗജന്യമല്ല. ഫയലുകള്‍ തീര്‍പ്പാക്കുമ്പോള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കണം.

ഫയലുകളില്‍ ക്വറി എഴുതി മുകളിലേക്കും താഴേക്കും വിടേണ്ടതില്ല. മഹാഭൂരിപക്ഷം ജീവനക്കാരും ത്യാഗപൂര്‍വം ജോലി ചെയ്യുന്നവരാണ്‌. അഴിമതിക്കാരെ സസ്‌പെന്‍ഡ്‌ ചെയ്‌തതുകൊണ്ട്‌ കാര്യമില്ല, ക്രിമിനല്‍ കേസുമെടുക്കണം. ഒരു യൂണിയന്‍ വിചാരിച്ചാലും അഴിമതിക്കാരെ സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button