KeralaLatest

പേട്ട റെയില്‍വേ സ്റ്റേഷനു മുന്നില്‍ മരച്ചില്ല വീണ് കാര്‍ തകര്‍ന്നു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷന് മുന്നിലെ മരച്ചില്ല ഒടിഞ്ഞുവീണ് കാര്‍ തകര്‍ന്നു. നഗരസഭയുടെ ഓപ്പണ്‍ ആഡിറ്റോറിയം വളപ്പില്‍ നിന്ന മരത്തിന്റെ കൂറ്റന്‍ ചില്ലയാണ് ഒടിഞ്ഞുവീണത്. ആഡിറ്റോറിയത്തിനു സമീപം പാര്‍ക്ക് ചെയ്‌തിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലേക്കാണ് ചില്ല വീണത്. ഒരു കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഒരു കാറിന്റെ മുകള്‍ വശത്ത് നിസാര പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് 1.30നായിരുന്നു സംഭവം. സമീപത്ത് ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചാക്ക ഫയര്‍ഫോഴ്സിലെ അലി അക്ബര്‍, രഞ്ജിത്ത്, ബിജുകുമാര്‍, അജീഷ് എന്നിവരടങ്ങുന്ന സംഘമെത്തി മരം മുറിച്ചുമാറ്റി.

Related Articles

Back to top button