IndiaLatest

കായിക താരം ആത്മഹത്യ ചെയ്​തു

“Manju”

ബംഗളൂരു: ഡൈവിങ്​ ഇനത്തില്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ശില്‍പ ബലരാജ് ആത്മഹത്യ ചെയ്​ത നിലയില്‍. 41കാരിയായ താരം ജോലിയില്ലാത്തതിനെ തുടര്‍ന്ന മാനസിക സമ്മര്‍ദത്താലാണ്​ ആത്മഹത്യ ചെയ്​തതെന്നാണ്​ പ്രാഥമിക വിവരം.
ഒരു വര്‍ഷത്തോളമായി ജോലിയൊന്നുമില്ലാത്തതിനാല്‍ ശില്‍പ ദുഖിതയായിരുന്നെന്ന്​ അദ്ദേഹത്തിന്‍റെ സഹോദരന്‍ ശരത്​ ബലരാജ്​ പ്രതികരിച്ചു. കര്‍ണാടക സര്‍ക്കാറിന്‍റെ ഏകലവ്യ പുരസ്​കാര ജേതാവാണ് ശില്‍പ​.
അടുത്തിടെ ശില്‍പ നീന്തലിനായി വേനല്‍ ക്യാമ്ബ്​ ഒരുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്​ കേസുകളിലുണ്ടായ വര്‍ധനകാരണം സ്വിമ്മിങ്​ പൂളുകള്‍ അടച്ചിട്ടത്​ വിനയാകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജയനഗറിലെ വീട്ടില്‍ വെച്ചാണ്​ ശില്‍പയെ ആത്മഹത്യ ചെയ്​ത നിലയില്‍ കണ്ടെത്തിയത്​.

Related Articles

Back to top button