ErnakulamKeralaLatest

ചന്ദിരൂര്‍ ശാന്തിഗിരി ആശ്രമത്തിന് മികച്ച നെൽകൃഷിക്കുള്ള അവാർഡ്

“Manju”

ചന്ദിരൂര്‍ :ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്‍റെ ജന്മഗൃഹമായ ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന് മികച്ച നെൽകൃഷിക്കുള്ള 2021-2022ലെ അവാർഡ് ലഭിച്ചു. അരൂർ കൃഷിഭവനും ഗ്രാമപഞ്ചായത്തും ചേർന്നാണ് അവാർഡ് ഏർപ്പെടുത്തിയത്. ശാന്തിഗിരി ആശ്രമം ചന്തിരൂർ ബ്രാഞ്ച് ഇൻചാർജ് ആദരണീയ സ്വാമി ജനനന്മ ജ്ഞാനതപസ്വി അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ:രാഖി ആന്‍റണിയിൽ നിന്നും അവാർഡും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

അരൂർ ഗ്രാമപഞ്ചായത്തിലെ മൂപ്പന്തറ അഞ്ചടിപ്പാടശേഖരത്തിൽ കഴിഞ്ഞ 25 വർഷമായി പൊക്കാളി നെൽകൃഷി ചെയ്തു വരുന്നു. 17 ഏക്കർ നിലത്തിൽ ആണ് കൃഷി ചെയ്യുന്നത്. നെൽകൃഷിക്ക് പുറമേ പല ഇനം പച്ചക്കറികളും ആശ്രമം കൃഷിഭൂമിയിൽ ചെയ്തുവരുന്നു. ആലപ്പുഴ ജില്ലയിലെ ഗുരുഭക്തരായ ആത്മബന്ധുക്കളുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ് എല്ലാ വർഷവും കൃഷി നടത്തുന്നത്.

Related Articles

Back to top button