KeralaLatest

സാംസ്കാരിക സര്‍ക്യൂട്ട് പ്രൊജക്‌ട് നടപ്പിലാക്കും

“Manju”

കേരളത്തിലെ മുഴുവന്‍ സാംസ്കാരികകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച്‌ കൊണ്ടുള്ള സാംസ്കാരിക സര്‍ക്യൂട്ട് പ്രൊജക്‌ട് നടപ്പിലാക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 6.5 കോടി രൂപ ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന തകഴി മ്യൂസിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.

പദ്ധതി ഈ വര്‍ഷം ആരംഭിക്കും. പാവപ്പെട്ടവനോടൊപ്പം അവന്റെ വികാരങ്ങളും ജീവിതവും ലോകത്തോട് പറഞ്ഞ മഹാ വ്യക്തിത്വമാണ് തകഴിയെന്നും സജി ചെറിയാന്‍ പറഞ്ഞു. ചടങ്ങില്‍ എം.എല്‍.. തോമസ് കെ തോമസ്, ജി സുധാകരന്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button