KeralaLatest

മഹാനായ അലക്സാണ്ടർ…

“Manju”

മുപ്പത് വയസ്സിനു മുന്പേ ലോകം കീഴടക്കാൻ പുറപ്പെട്ട മാസിഡോണിയൻ ചക്രവർത്തി.. മഹത്തായ പേർഷ്യൻ സാമ്രാജ്യം കീഴടക്കിയ ധീര യോദ്ധാവ്..അലക്സാണ്ടർ ദി ഗ്രേറ്റ്‌ .ബി.സി.ഇ. 323 ജൂൺ 10 നു മാസം ബാബിലോണിൽ ഒരു ജലയാത്ര നടത്തവേ മലമ്പനിയും ടൈഫോയ്ഡും വന്നാണ് ഇദ്ദേഹം മരിച്ചത് .തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരിച്ച അലക്സാണ്ടർ ഒരു യുദ്ധത്തിലേ പരാജയം കൊണ്ട് വിലകുറക്കപ്പെടേണ്ടവൻ അല്ല.

അലക്സാണ്ടർ ചക്രവര്‍ത്തി മാസിഡോണിയയിലെ രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമൻ, മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം പരാജയപ്പെട്ടിട്ടില്ല. ഇന്ത്യൻ രാജാവായ പോറസിനോട് ഒഴിച്ച്.ഈ പരാജയം അദ്ദേഹത്തിന്റെ തിരിച്ചു പോക്കിനും തുടർന്ന് മരണത്തിനും കാരണമായി. പോറസ് അലക്‌സാണ്ടറെ കുതിരപ്പുറത്തുനിന്നു വീഴ്ത്തിയപ്പോഴുണ്ടായ ഗുരുതരമായ പരിക്കാണ് അദ്ദേഹത്തെ അകാല മൃത്യുവിന് ഇരയാക്കിയത്. ചരിത്രത്തിലെ ഏറ്റവും കരുത്തനായ കുതിരയായ ‘ബുസിഫാലസിന്റെയും’ അതിന്റെ തേരാളി ‘അലക്സാണ്ടറുടെയും’ മരണകാരണങ്ങളിൽ ഒന്നായി പോറസ് രാജാവുമായുള്ള ഈ യുദ്ധത്തിലെ പരിക്കുകളും തുടന്നുണ്ടായ രോഗങ്ങളും ചില ചരിത്രകാരന്മാർ ഏഴുതുന്നു.. (കാരണം അതിനു ശേഷം ഒരു പോരാട്ടം അലക്സാണ്ടർ നടത്തിയിട്ടില്ല)

മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കി. അതുകൊണ്ട് തന്നെ ലോകം കീഴടക്കിയവന്‍ എന്നും അറിയപ്പെടുന്നു.

പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻ‌കരാ സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഫിലിപ് രാജാവിന്റെ മരണത്തോടെ അവയിൽ പലതും കലാപം തുടങ്ങി. അധികാരത്തിലെത്തിയ ശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കൻ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമർത്തലായിരുന്നു.
ലോകം മുഴുവൻ കീഴടക്കണം എന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്നു പുറപ്പെട്ട അലക്സാണ്ടർ, ബി.സി.ഇ. 334-ൽ തന്റെ 22-ആം വയസ്സിൽ 20,000 പേരടങ്ങന്നു സൈന്യവുമായി ഹെല്ലസ്‌പോണ്ട് കടലിടുക്ക് കടന്നു.

ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടാമിയയിലെ ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ, ദാരിയസ് മൂന്നാമൻ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ഹഖാമനി സൈന്യത്തെ നിർണായകമായി പരാജയപ്പെടുത്തി. പേഷ്യക്കരെ പരാജയപ്പെടുത്തിയതിനു ശേഷം, അലക്സാണ്ടറിന്റെ കിഴക്കോട്ടുള്ള യാത്രയിൽ കാര്യമായ പ്രതിബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.

ബി.സി.ഇ. 330 വർഷകാലത്ത് അലക്സാണ്ടർ ഇന്നത്തെ അഫ്ഘാനിസ്താനിലെത്തി. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കന്ദഹാർ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂൾ താഴ്വരയിലെത്തി. ഇതിനു ശേഷം ഹിന്ദുകുഷിനു വടക്കോട്ട് കടന്ന് ബാക്‌ട്രിയ അധീനതയിലാക്കി.

ബി.സി.ഇ 327-ലെ വേനൽക്കാലത്ത് അലക്സാണ്ടർ ഹിന്ദുകുഷിന്‌ തെക്കോട്ട് തിരിച്ചുകടന്നു. കാബൂൾ നദിക്കരയിലൂടെ സിന്ധൂതടത്തിലേക്കുള്ള തന്നെ സൈനികനീക്കം തുടർന്നു. രണ്ടു വിഭാഗങ്ങളായാണ്‌ അലക്സാണ്ടറുടെ സൈന്യം ഇന്ത്യയിലേക്ക് (ഇന്നത്തെ പാകിസ്താൻ) കടന്നത്. പെർഡിക്കസ്, ഹെഫേസ്റ്റ്യൻ എന്നീ സേനാനായകന്മാരുടെ നേതൃത്വത്തിൽ ഒരു സംഘം കാബൂൾ നദിക്കരയിലൂടെ നീങ്ങി ഖൈബർ ചുരം വഴിയും, അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കാബൂൾ നദിക്ക് വടക്കുള്ള കുനാർ താഴ്വരയിലൂടെ വടക്കോട്ട് കടന്ന് ചിത്രാലിനു തെക്കുഭാഗത്ത് പഞ്ച്കോറ നദികൾക്കിടയിലുള്ള പ്രദേശത്തുകൂടിയാണ് ഇന്നത്തെ പാകിസ്താനിൽ പ്രവേശിച്ചത്. ബിയാസ് നദി വരെ അലക്സാണ്ടറൂടെ സൈന്യം എത്തിച്ചേർന്നു. (ഹൈഫാസിസ് എന്നാണ്‌ ഗ്രീക്കുകാർ ഈ നദിയെ വിളിക്കുന്നത്). ഈ നദീതീരമാണ്‌ അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്‌.

ബി.സി.ഇ. 326-ൽ മാസിഡോണിയൻ സൈന്യം പിന്തിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി. സിന്ധൂനദിയിലൂടെ താഴേക്കുള്ള പാതയാണ്‌ അലക്സാണ്ടറും സംഘവും മടക്കയാത്രക്ക് തെരഞ്ഞെടുത്തത്. (അന്നത്തെ സിന്ധൂനദിയുടെ പാത ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു). പട്യാല വരെ എത്തിയ സംഘം അവിടെ നിന്നും രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി. നേർച്ചൂസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടൽമാർഗ്ഗം നാട്ടിലേക്ക് യാത്രയായപ്പോൾ അലക്സാണ്ടറുടെ നേതൃത്വത്തിൽ മറ്റുള്ളവർ മക്രാൻ തീരത്തുകൂടെ കരമാർഗ്ഗം മടക്കയാത്ര നടത്തി.

ബി.സി.ഇ. 324-ആമാണ്ടിലെ വസന്തത്തിൽ അലക്സാണ്ടറുടെ സംഘം (ആറുവർഷങ്ങൾക്കു ശേഷം) പെർസെപോളിസിൽ തിരിച്ചെത്തി. ബി.സി.ഇ. 323 ജൂൺ. അലക്സാണ്ടറുടെ മരണശേഷം, പിന്തുടർച്ചവകാശത്തിനുള്ള തർക്കങ്ങൾ ഏതാണ്ട് 20 വർഷത്തോളം നീണ്ടുനിന്ന യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു (ബി.സി.ഇ. 321-301) ഡയഡോക്കി അഥവാ പിൻ‌ഗാമികളുടെ യുദ്ധം എന്ന് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നു

പോറസ് അലക്സാണ്ടർ ചക്രവർത്തിയെ വിറപ്പിച്ച ഇന്ത്യൻ രാജാവ്

പേർഷ്യയോട് വിജയിച്ച ആത്മവിശ്വാസത്തിലേറി BC 326ൽ 16 സാമ്രാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഇന്ത്യയിലേക്കു അലക്സാണ്ടർ തന്റെ സൈന്യത്തെ നയിച്ചു..

ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തു കൂടി ഇന്ത്യൻ തേരോട്ടം നടത്താം എന്ന് അലക്സാണ്ടർ കണക്കു കൂട്ടി..അക്കാലത്തു അവിടം ഭരിച്ചിരുന്നത് അംബിരാജ്(തക്ഷശില) ,പോറസ്(പഞ്ചാബ് ഭാഗം) എന്നീ ബദ്ധവൈരികൾ ആയ രണ്ടു രാജാക്കന്മാർ ആയിരുന്നു.പോറസ് രാജാവിനെ തോൽപ്പിക്കാൻ അമ്പിരാജിന്റെ സഹായം തേടി പ്രതിഫലമായി പോറസിന്റെ രാജ്യവും ധാരാളം സ്വർണവും വെള്ളിയും വാഗ്ദാനം നൽകി.. ശത്രുവിനെ തോൽപ്പിക്കുകയും ആവാം കൂടെ പണവും നേടാം.. അംബിരാജ് സമ്മതിച്ചു.

കുത്തിയൊഴുകുന്ന ത്ഥലം നദിയുടെ അക്കരെ അലക്സൻഡറും സൈന്യവും ഇക്കരെ മഹാരാജ പോറസും സൈന്യവും..നദികടന്നാലേ പോറസിനെ ആക്രമിക്കാൻ കഴിയൂ..ബുദ്ധിമാനായ അലക്സാണ്ടർ നദി കടക്കാതെ കാത്തിരിക്കുന്നത് പോലെ അഭിനയിച്ചു ; പക്ഷെ രാത്രിയായപ്പോൾ അലക്സാണ്ടറുടെ ഒരു സംഘം സൈന്യം നദിയുടെ കുറേ വടക്കു ഭാഗത്തു കൂടെ നദി മുറിച്ചു കടന്നു..

പോറസ് രാജാവ്ന്റെ സൈന്യം നിൽക്കുന്നതിൻറെ വലതു ഭാഗത്തു എത്തി..രാജാവിന്റെ മകന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ ഒരു വശത്തേക്ക് അയച്ചു..രാജാവിൻറെ നേതൃത്വത്തിൽ ഒരു സൈന്യം അലക്സാണ്ടറെ നേരിട്ടു യുദ്ധം ചെയ്തു..അലക്സാണ്ടർ തന്റെ ജീവിതത്തിൽ ആദ്യമായി ഒരു ആനപ്പടയെ നയിച്ചു ആനപ്പുറത്തെന്തി വരുന്ന രാജാവിന്റെ സൈന്യത്തോട് നേർക്കുനേർ..

അലക്സാണ്ടറുടെ ചരിത്രപ്രസിദ്ധമായ ‘ബ്യുസിഫാലസ്’ എന്ന കൂറ്റൻ കുതിര പോലും മദമിളകിയ പോലെ തന്റെ നേർക്ക് കുതിച്ചു പാഞ്ഞു വരുന്ന ഗജവീരനെയും അതിനെ നയിക്കുന്ന കരുത്തനായ പഞ്ചാബി രാജാവിനെയും കണ്ടു വിറച്ചു പോയ നിമിഷം..അലക്സാണ്ടർ ആദ്യമായി തന്റെ കുതിരപുറത്തു നിന്നു വീണ ഏക യുദ്ധം..രക്ത രൂക്ഷിത യുദ്ധം.

മഹാനായ മാസിഡോണിയൻ ചക്രവർത്തി പോറസിന്റെ രാജ്യത്തു നിന്നും പിൻവാങ്ങി..ലോകം തന്റെ കാല്കീഴിൽ ആക്കാൻ ഇറങ്ങി തുനിഞ്ഞ അലക്സാണ്ടർന്റെ ചരിത്ര പ്രസിദ്ധമായ എന്നേക്കുമുള്ള പിൻവാങ്ങൽ..

ഈ ചരിത്രത്തെ ഗ്രീക്കുകാർ വളച്ചൊടിച്ചു..പോറസ് അലക്സാണ്ടറിനു മുൻപിൽ അടിയറവു പറഞ്ഞു എന്നിട്ട് പോറസിന്റെ ധീരത കണ്ട അലക്സാണ്ടർ രാജ്യം തിരികെ പോറസിന് നൽകി എന്നെഴുതി പിടിപ്പിച്ചു..

Related Articles

Back to top button