KeralaLatest

കസ്റ്റഡിയിലെടുത്ത മണ്ണുമാന്ത്രിയന്ത്രം സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിയ സംഭവം: എസ്. ഐ അറസ്റ്റില്‍

ബൈക്ക് യാത്രക്കാരന്റെ അപകടമരണക്കേസിലാണ് മണ്ണുമാന്തിയന്ത്രം പോലീസ് കസ്റ്റഡിയിലെടുത്തത്.

“Manju”

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം സ്റ്റേഷന്‍ വളപ്പില്‍ നിന്ന് കടത്തിയ കേസില്‍ എസ്.ഐ.യും അറസ്റ്റില്‍. മുക്കം പോലീ സ്സ്‌റ്റേഷനിലെ മുന്‍ എസ്.ഐ.യായ ടി.ടി.നൗഷാദിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത് . മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്.ഐ.യെ ജാമ്യത്തില്‍ വിട്ടു.

മണ്ണുമാന്തിയന്ത്രം കടത്തിയ കേസില്‍ നൗഷാദിനെ നേരത്തെ പ്രതിചേര്‍ത്തിരുന്നു. തുടര്‍ന്ന് എസ്.ഐ. കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നേടി. ഇതിനിടെ നൗഷാദിനെ സര്‍വീസില്‍ നിന്ന ്‌സസ്‌പെന്‍സ്ഡ് ചെയ്തും ഉത്തരവിറക്കിയിരുന്നു.

2023 ഒക്ടോബര്‍ 10-ന്പുലര്‍ച്ചെയാണ് മുക്കം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്ന്  കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം കടത്തിക്കൊണ്ടുപോയത്. ബൈക്ക് യാത്രക്കാരന്റെ അപകടമരണക്കേസിലാണ് മണ്ണുമാന്തിയന്ത്രം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍ പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം ഉടമയുടെ മകനും കൂട്ടാളികളും എത്തി കടത്തിക്കൊണ്ടുപോവുകയും പകരം മറ്റൊരു മണ്ണുമാന്തിയന്ത്രം സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. എസ്.ഐ.യായിരുന്ന നൗഷാദ് ഇതിനുവേണ്ട സഹായംനല്‍കി . സംഭവ സമയം ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും അര്‍ധരാത്രി നൗഷാദ് ഇവിടെയെത്തിയതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കേസില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയുടെ മകനടക്കം പ്രതികളാണ്. ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ ്പ്രതികള്‍ ഇത് കടത്തിക്കൊണ്ടുപോയത്.

 

Related Articles

Back to top button