LatestThiruvananthapuram

ശുചിമുറികള്‍ ട്രാക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്പ് സജ്ജമാക്കും

“Manju”

ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമീപത്തെ ടേക്ക് എ ബ്രേക്ക് ശുചിമുറികള്‍ മൊബൈല്‍ ആപ്പ് വഴി കണ്ടെത്താന്‍ കഴിയുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. 35 കോടി ചെലവഴിച്ച്‌ 1842 ശുചിമുറികളാണ് സംസ്ഥാനത്ത് നിര്‍മിക്കുന്നത്. ഇതില്‍ 555 എണ്ണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 80 എണ്ണമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ ഒരുക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകുമെന്നു പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അമ്മമാര്‍ക്കുള്ള ഫീഡിങ് റൂം, കഫെറ്റീരിയ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പാപ്പനംകോട് ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ തുടങ്ങിയവയുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിടത്തിന്റെ പരിപാലനം ഏറ്റെടുത്തതിനാല്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ ഇവ ഉപയോഗിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button