IndiaLatest

തുറന്ന ചര്‍ച്ചകള്‍ ആവാം – മോദി

“Manju”

ന്യൂഡല്‍ഹി: സഭയില്‍ തുറന്ന മനസോടെ ചര്‍ച്ചകള്‍ നടക്കണമെന്ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വര്‍ഷകാല സെഷന്‍ പരമ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘സഭാ സമ്മേളനം രാജ്യ താത്പര്യങ്ങള്‍ക്കായി വിനിയോ​ഗിക്കാന്‍ കഴിയണം. പാര്‍ലമെന്റില്‍ തുറന്ന മനസോടെ ചര്‍ച്ച നടത്തണം, ആവശ്യമെങ്കില്‍ സംവാദം വേണം. എല്ലാ എംപിമാരോടും ആഴത്തില്‍ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ”ആസാദി കാ അമൃത് മഹോത്സവം നടക്കുന്ന ഘട്ടമാണിത്. അടുത്ത 25 വര്‍ഷം കൂടി കഴിഞ്ഞാല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കും. അപ്പോഴേക്കും രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിലായിരിക്കും. അതിന് ബലമേകുന്ന പ്രമേയങ്ങള്‍ കൈക്കൊള്ളേണ്ട സമയം കൂടിയാണിത്.”പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ പാര്‍ലമെന്റ് സെഷന്‍ പ്രധാനമാണ്. പുതിയ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തെ നയിക്കാന്‍ തുടങ്ങുകയാണ്’- അദ്ദേഹം വ്യക്തമാക്കി

Related Articles

Back to top button