IndiaLatest

ഭക്ഷ്യ എണ്ണകള്‍ക്ക് നികുതി കുറഞ്ഞേക്കും

“Manju”

വിലക്കയറ്റം നേരിടാന്‍ ഭക്ഷ്യ എണ്ണകള്‍ക്ക് നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കമാണ് കുറയ്ക്കുന്നത്.അസംസ്കൃത പാമോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഈടാക്കുന്ന അഞ്ചു ശതമാനം കാര്‍ഷിക സെസില്‍ ഇളവ് വരുത്താനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് വന്‍ തോതില്‍ ഭക്ഷ്യക്ഷാമം ഉടലെടുത്തിട്ടുണ്ട്. ഇതിനുപുറമേ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയത് പ്രതികൂലമായി ബാധിച്ചു. നിലവിലെ വിലക്കയറ്റ സാഹചര്യത്തെ കണക്കിലെടുത്താണ് ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സൂര്യകാന്തി എണ്ണ, സോയാബീന്‍ എണ്ണ, പാമോയില്‍ എണ്ണ എന്നിവയുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് വരുത്തിയിട്ടുണ്ടായിരുന്നു.

Related Articles

Back to top button