IndiaLatest

ഏറ്റവും വലിയ എലിവേറ്റര്‍ മുംബൈയില്‍

“Manju”

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റര്‍ മുംബൈയില്‍ സ്ഥാപിച്ചു. ബാന്ദ്രയിലെ കുര്‍ല കോംപ്ലക്സിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റര്‍ പണി കഴിപ്പിക്കപ്പെട്ടത്. 25.78 മീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയുള്ള ഈ ഭീമന്‍ എലിവേറ്ററിന് ഒരു ഇടത്തരം ഫ്ലാറ്റിന്റെ വലുപ്പമുണ്ട്. ലിഫ്റ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ അഗ്രഗണ്യരായ ഫിന്‍ലാന്‍ഡ് കമ്പനി കോണിയാണ് എലിവേറ്ററിന്റെ നിര്‍മ്മാതാക്കള്‍.

18 ഭീമന്‍ പുളളികളിലും ഒന്‍പത് റോപ്പുകളിലുമായാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നത്. കോണി കമ്പനിയുടെ വിദൂര നിയന്ത്രിത സംവിധാനമായ കോണി-ഇ-ലിങ്ക് എന്ന ഫെസിലിറ്റി മാനേജ്മെന്റ് സംവിധാനം ഉപയോഗിച്ച്‌ എവിടെ നിന്ന് വേണമെങ്കിലും ഈ എലിവേറ്റര്‍ നിയന്ത്രിക്കാന്‍ സാധിക്കും.

ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ച നാല് വാതിലുകള്‍ ആണ് ഈ ഭീമന്‍ എലിവേറ്ററില്‍ ഉള്ളത്. ഇവയ്ക്കിടയില്‍, ന്യൂസുകളും അപ്ഡേറ്റുകളും കാണുന്ന സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പതിനെട്ടര ഏക്കര്‍ വിസ്തൃതിയില്‍, മുംബൈ നഗരമധ്യത്തില്‍ സ്ഥാപിക്കപ്പെട്ട ജിയോ വേള്‍ഡ് സെന്റര്‍, ഇന്ത്യയുടെ വ്യാവസായിക, സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായി മാറുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button