Article

മധുരം വിതറും ഒരു ‘തേൻ ‘ ചിന്ത.

“Manju”

മധുരം വിതറും ഒരു ‘തേൻ ‘ ചിന്ത.
ഷൈലേഷ്കുമാർ. കൻമനം

പനിയും ചുമയും വരുമ്പോൾ നാം സാധാരണ ആന്റിബയോട്ടിക്കുകളെയാണല്ലോ സാധാരണ തേടിപ്പോകാറുള്ളത്,  എന്നാൽ ആന്റീ ബയോട്ടിക്കുകളേക്കാൾ നൂറിരിട്ടി ഫലപ്രദമാണ് നമ്മുടെ നാടൻ തേൻ എന്ന് ഓക്ഫോർഡ് സർവ്വകലാശാല കണ്ടെത്തിയിരിക്കുകയാണ്. ദിവസവും ഒരു ടീസ്പൂൺ വീതം തേൻ കഴിച്ചാൽ ആരോഗ്യത്തെ ബാധിക്കുന്ന പകർച്ച രോഗാണുക്കളെ പ്രതിരോധിക്കാമെന്നാണ് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് തേൻ ഒരു സിദ്ധൗഷധമത്രെ! ചുമ മാറാനായി സാധാരണ ഉപയോഗിക്കുന്ന മറ്റു മരുന്നകളേക്കാൾ 36 ശതമാനം അധികം ഗുണം തേൻ ചെയ്യുമെന്നാണ് ഒരു ബ്രീട്ടീഷ് മെഡിക്കൽ ജേർണലിൽ പറഞ്ഞത്. വേഗത്തിൽ രോഗമുക്തിയും, പ്രതിരോധ ശേഷിയും കൈവരുമെന്ന് ഈ ജേർണലിൽ സൂചിപ്പിക്കുന്നു. തേനിലുള്ള ആന്റീ ബാക്ടീരിയൽ, ആന്റീ ഓക്സൈഡ് എന്നീ ഘടകങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെ അകറ്റി നിർത്തുന്നുവെന്നും, കേവലം രണ്ട് ദിവസം കൊണ്ട് തന്നെ തൊണ്ടവേദന, ജലദോഷം എന്നിവ തേൻ കഴിക്കുന്നതിലൂടെ മാറിക്കിട്ടുമെന്നാണ് നിരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചത്. കൂടാതെ മുറിവുകൾ, പൊള്ളൽ എന്നിവ വേഗത്തിൽ മാറിക്കിട്ടുവാനും തേൻ ഉപയോഗിക്കാറുണ്ട്.
തേനിലുള്ള ഗ്ലൂക്കോസും, ഫ്രാക്റ്റോസും മുറിവിലുള്ള ഈർപ്പത്തെ വലിച്ചെടുക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
എന്നാൽ ഇനി നിങ്ങളും മടിക്കേണ്ട..
തേൻ നിത്യോപയോഗ ശീലമാക്കാൻ ശ്രമിച്ചോളൂ.
പക്ഷേ, മായമില്ലാത്തതാണെന്ന് കൂടി ഉറപ്പാക്കിയിട്ട് മതി, കേട്ടോ!
കുറിപ്പ്: തേൻ മായമില്ലാത്തതാണെന്ന് ഉറപ്പിക്കാൻ സാധാരണ പ്രയോഗിക്കാറുള്ള ഒരു തന്ത്രം – ഒരു പ്ലെയിൻ ഗ്ലാസിൽ ശുദ്ധമായ പച്ചവെള്ളമെടുക്കുക. ശേഷം ഒരു തുള്ളി തേൻ വെള്ളത്തിൽ ഒറ്റിക്കുക. ഒഴിച്ച തേൻ നേരെ തുള്ളിയായിട്ടു തന്നെയാണ് വെള്ളത്തfൽ കിടക്കുന്നുവെങ്കിൽ അതിൽ മായമില്ലാത്ത ശുദ്ധമായ തേനാണെന്ന് അനുമാനിക്കാം. എന്നാൽ ഒഴിച്ച തേൻ വെള്ളത്തിൽ ലയിച്ച് പരന്നാണ് കിടക്കുന്നതെങ്കിൽ അത് മായം കലർന്ന തേനാണെന്നും തിരിച്ചറിയാം.

Related Articles

Back to top button