ArticleHealthIndiaInternationalKeralaThiruvananthapuram

സിദ്ധ ചികിത്സയിലെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

“Manju”

ഡോ. സേനു

ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ)

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍

ദ്രാവിഡ സംസ്‌കൃതിയുടെ ഈറ്റില്ലമായ ഈ മണ്ണില്‍ ഉദയം കൊണ്ട അതിമഹത്തായ ഒരു ചികിത്സാ സമ്പ്രദായമാണ് സിദ്ധ. യഥാര്‍ത്ഥത്തില്‍ ചികിത്സാശാസ്ത്രം എന്നതിലുപരി ആരോഗ്യപൂർണമായ ഒരു ജീവിത സംസ്‌ക്കാരമാണ് സിദ്ധ എന്നല്ല എല്ലാ ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളും മുന്നോട്ടു വയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾകൊണ്ട്, മനുഷ്യ സമൂഹം ഭയാശങ്കയോടെ ഓർക്കുന്ന മഹാമാരിയായി മാറിയ, കോവിഡ് 19, ഇന്നും അതിന്റെ താണ്ഡവം തുടരുകയാണ്. എല്ലാ പ്രായക്കാരിലും   ഈ രോഗം  കരുന്നുണ്ട്.  പ്രായമായവരും, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ക്യാന്‍സര്‍, തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടുന്ന സമയമാണിത്. ഇക്കാലത്ത് നമ്മൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിർത്തുവാനും വർദ്ധിപ്പിക്കുവാനുമുള്ള മാർഗങ്ങൾ നാം അറിയുകയും പാലിക്കുകയും ചെയ്യേണ്ടതാണ്. ‘ഉണവേ മരുന്ത്, മരുന്തേ ഉണവ്’ (ആഹാരം തന്നെ അമൃതം) എന്ന തത്വമാണ് സിദ്ധ മുന്നോട്ടു വയ്ക്കുന്ന രോഗപ്രതിരോധ മാർഗം. സിദ്ധ വൈദ്യത്തില്‍ ആദ്യകാലം മുതലേ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒട്ടേറെ ഔഷധങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതില്‍പ്പെട്ട ഒരു ഔഷധക്കൂട്ടാണ് കഫസുര കുടിനീര്‍. ഈ കഷായം ഉപയോഗിയ്ക്കുന്നതിലൂടെ ശ്വസനപ്രക്രിയയെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉത്തമ ഫലസിദ്ധി ലഭിക്കുന്നതായി കണ്ടുവരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പനി, ചുമ, കഫക്കെട്ട്,  ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്ക് കഫസുരക്കുടിനീർ ഉത്തമമാണ്. ചുക്ക്, തിപ്പലി, ഗ്രാമ്പൂവ് എന്നിങ്ങനെ 15 തരത്തിലുള്ള ഔഷധസസ്യങ്ങളാണ് ഈ കഷായത്തിൽ അടങ്ങിയിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കഫസുര കുടിനീര്‍ എന്ന ഔഷധത്തിന്റെ പ്രസക്തി ഏറി വരികയാണ്. ദിവസവും 40 മില്ലി 2 നേരം, 14 ദിവസം വരെ, ആഹാരത്തിനു മുന്‍പ് സേവിക്കാവുന്നതാണ്. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഈ ഔഷധം കഴിക്കുന്നത് വഴി രോഗ പ്രത്രിരോധശേഷി വര്‍ദ്ധിക്കുവാനും കോവിഡിന്റെ സങ്കീര്‍ണ്ണതകള്‍ നിയന്ത്രിക്കുവാനും കഴിയുമെന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ ത്രിഫല ചൂർണത്തിൽ കറുവാപ്പട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം കൂട്ടി തിളപ്പിച്ച്, അരിച്ച്, ഈ ലായനി ഉപയോഗിച്ച് വാക്കൊപ്പുളിക്കുന്നത്, ഉമിനീര്‍ ഗ്രന്ഥികളിലെ ഉത്തേജിപ്പിക്കുകയും തന്മൂലം ഉമിനീരിന്റെ ഉത്പാദനം കൂടുകയും ചെയ്യുന്നു. ഉമിനീരിൽ അടങ്ങിയിട്ടുള്ള ‘റ്റയാലിൻ’ എന്ന എൻസൈം വായ്ക്കുള്ളിൽ ബാക്ടീരിയകളും മറ്റും പറ്റിപ്പിടിക്കുന്നതിനെ തടയുകയും ഉപരി തയ്യാറാക്കിയ ലായനിയുടെ ഉപയോഗത്തിലൂടെ ഇത്തരം രോഗാണുക്കളെ ഒരു പരിധിവരെ നിർവീര്യമാക്കുകയുമാകാം. കുരുമുളക്, കറുവാപ്പട്ട, ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ദിവസേന മുരിങ്ങക്കായും ജീരകവും ചേര്‍ത്ത് സൂപ്പ് ഉണ്ടാക്കി കഴിക്കുക, മല്ലിച്ചായ കുടിക്കുക. നാരങ്ങാവെള്ളം ഉത്തമമാണ്. നീര്‍ക്കോവൈ മാത്രൈ ചൂടുവെള്ളത്തിൽ ഇട്ട്, അതിൽ നിന്നുയരുന്ന ആവി ഏൽക്കുക. മലബന്ധമുള്ളവർക്ക് രാത്രിതോറും കിടക്കുന്നതിന് മുൻപ് 1 ടീസ്പൂണ് ത്രിഫല ചൂര്‍ണ്ണം, ചൂടുവെള്ളത്തോടൊപ്പം ഉപയോഗിക്കാം. രാവിലെ ഇഞ്ചി, വൈകിട്ട് ചുക്ക്, രാത്രി കടുക്ക എന്നുള്ളത് സിദ്ധ വൈദ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായകല്പചര്യയില്‍പ്പെടുന്നു. ഇവയെല്ലാം തന്നെ ലളിതമായ ഗ്രഹവൈദ്യ പ്രയോഗങ്ങളാണ്. ഇതിലുമപ്പുറം ഫലപ്രദമായിട്ടുള്ള ഒട്ടേറെ ഔഷധങ്ങൾ നമ്മുടെ ഭാരതീയ ചികിത്സാ ശാസ്ത്രങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.

മനുഷ്യരാശി കോവിഡ് 19 എന്ന മഹാമാരിയാല്‍ ഭയാശങ്കയില്‍ ആഴ്ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബാധിക്കുമ്പോഴും പതിനായിരങ്ങളുടെ ജീവന്‍ അപഹരിക്കപ്പെടുമ്പോഴും ഭാരതീയ ചികിത്സാ ശാസ്ത്രത്തിന്റെ ഔഷധങ്ങളുടെ ഫലപ്രാപ്തി അപഗ്രധിയ്ക്കുവാൻ നാം മറക്കുന്നു.

 

Related Articles

Back to top button