ArticleKeralaLatest

‘ദേവദാരു പൂത്തൂ എൻ മനസിൻ താഴ്‌വരയിൽ’-ചുനക്കര രാമൻകുട്ടിയെ ഓർമിക്കുമ്പോൾ

“Manju”

‘ദേവദാരു പൂത്തു, എൻ മനസ്സിൻ താഴ്‌വരയിൽ’ എന്ന ഒറ്റഗാനം മതി മലയാള സിനിമാഗാനപ്രേമികൾക്ക് ചുനക്കര രാമൻകുട്ടിയെ എന്നും ഓർമിക്കാൻ. ‘എങ്ങനെ നീമറക്കും’ എന്ന സിനിമയ്ക്കുവേണ്ടി ശ്യാം ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ചുനക്കരയുടെ റിങ് ടോണും ഈ ഗാനം തന്നെയായിരുന്നു.

ചെന്നൈയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. ആറു പാട്ടുകളുടെ ഈണം കേൾപ്പിച്ച ശേഷം നിർമാതാവ് അരോമ മണി പറഞ്ഞു, പാട്ടുകളെല്ലാം ഒരുപോലെ ഹിറ്റായാലേ സിനിമ വിജയിക്കൂ. പാട്ടെഴുതാൻ ഒരാഴ്ച സമയവും കൊടുത്തു. അരോമയ്ക്ക് അന്ന് ചെന്നൈയിൽ ഓഫിസുണ്ട്. ഉച്ചയൂണുകഴിഞ്ഞ് കാറിൽ അവിടേക്കു തിരിച്ചു. ശ്യാം ഉൾപ്പെടെ എല്ലാവരും ഉറക്കമായപ്പോൾ കവി ഡയറിയിൽ എഴുത്താരംഭിച്ചു. കാർ ഓഫിസിലെത്തിയപ്പോഴേക്കും പാട്ടു പൂർത്തിയായിക്കഴിഞ്ഞിരുന്നു.

നിരവധി ഗാനങ്ങൾ രചിച്ചെങ്കിലും ശ്യാമുമായുള്ള ചുനക്കരയുടെ കൂട്ടുകെട്ടാണ് പാട്ടിൽ അദ്ഭുതം സൃഷ്ടിച്ചത്. ‘കൗമാരപ്രായം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ‘സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ..’(കുയിലിനെത്തേടി), ‘ധനുമാസക്കാറ്റേ വായോ.. (മുത്തോടു മുത്ത്..), ‘അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ..(പച്ച വെളിച്ചം), ഹൃദയവനിയിലെ ഗായികയോ..’ (കോട്ടയം കുഞ്ഞച്ചൻ), പാതിരാ താരമേ സ്നേഹപൂക്കൾ ഞാൻ ചോദിച്ചു (കുയിലിനെ തേടി), ശരത്കാല സന്ധ്യാ കുളിർതൂകി നിന്നു (എങ്ങനെ നീ മറക്കും), ധനുമാസക്കാറ്റേ വായോ വായോ (മുത്തോട് മുത്ത്), ചന്ദനക്കുറിയുമായി വാ സുകൃതവനിയിൽ (ഒരു നോക്കു കാണാൻ) തുടങ്ങിയ എത്രയോ ഗാനങ്ങൾ ഇൗ കൂട്ടുകെട്ട് സമ്മാനിച്ചു.

Related Articles

Back to top button