IndiaLatestTech

വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം; സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രസർക്കാർ, വിശദീകരണം തേടിയേക്കും

“Manju”

ന്യൂഡൽഹി: വാട്‌സ് ആപ്പ് പ്രഖ്യാപിച്ച പുതിയ സ്വകാര്യതാ നയം സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോർട്ട്. പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വാട്‌സ് ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ മാത്രം ഏതാണ്ട് 400 മില്യണിൽ അധികം ഉപയോക്താക്കളാണുള്ളത്. വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലെ നിയമ വ്യവസ്ഥയുടെ പരിധികൾ ലംഘിക്കുന്നുണ്ടോ എന്നാണ് കേന്ദ്രസർക്കാർ പരിശോധിക്കുന്നത്. നിലവിൽ വാട്‌സ് ആപ്പിനോട് ഇക്കാര്യത്തിൽ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിൽ കേന്ദ്രസർക്കാർ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.

സ്വകാര്യതാ നയത്തിൽ മാറ്റം വരുന്ന വിവരം കഴിഞ്ഞയാഴ്ച വാട്‌സ് ആപ്പ് പരസ്യത്തിലൂടെ ഉപയോക്താക്കളെ അറിയിച്ചിരുന്നു. ഫെബ്രുവരി 8നുള്ളിൽ പുതിയ സ്വകാര്യതാ നയം അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം സേവനം തുടർന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നുമായിരുന്നു വാട്‌സ് ആപ്പ് അറിയിച്ചിരുന്നത്. ഫേസ്ബുക്കിന് വിവരങ്ങൾ കൈമാറാനുള്ള വാട്‌സ് ആപ്പിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഇതിനോടകം ഉയർന്നു കഴിഞ്ഞത്.

Related Articles

Back to top button