IndiaLatest

ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച്‌ ഇന്ത്യ

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഗോതമ്പിന്റെ വില കുത്തനെ വര്‍ദ്ധിച്ചത് കാരണമാണ് രാജ്യം കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഒരു ദശാബ്ദത്തിന്റെ ഇടയില്‍ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ക്കു തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. പന്ത്രണ്ടാം ആഴ്ചയിലേക്ക് കിടക്കുന്ന ഉക്രൈന്‍- റഷ്യന്‍ യുദ്ധത്തിന്റെ ഫലമായാണ് ഇപ്പോള്‍ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കരിങ്കടല്‍ മുഖേന നടക്കുന്ന ഗോതമ്പ് കയറ്റുമതി, മൂലം തടസ്സപ്പെട്ടതാണ് കാരണം.

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. രാജ്യത്തെ വിലക്കയറ്റം നിര്‍ത്താന്‍ വേണ്ടിയാണ് ഗോതമ്പിന്റെ കയറ്റുമതി നിരോധിക്കുന്നതെന്ന് വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറല്‍ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ മുന്‍ഗണനാക്രമത്തില്‍ ഇളവുണ്ടാകും.

Related Articles

Back to top button