KeralaLatest

‘മഴക്കാല’ത്തെ വാഹന അപകടമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

“Manju”

തിരുവനന്തപുരം: മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രെെവിം​ഗ് ഏറെ ദുഷ്കരമാകുന്ന സമയമാണ് മഴക്കാലമെന്നതിനാല്‍ അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ പാലിക്കേണ്ട ചില മാര്‍​ഗനിര്‍ദേശങ്ങളും എംവിഡി നിര്‍ദേശിച്ചു.

കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുകയാണ് ഉത്തമമെന്നും അതിന് കഴിയാത്ത സാഹചര്യങ്ങളില്‍ അപകടമൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്. റോഡില്‍ വെള്ളക്കെട്ടുള്ളപ്പോള്‍ അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. ചെറിയ അളവിലാണെങ്കില്‍ പോലും ഇത് ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിംഗ് പ്രതിഭാസത്തിന് കാരണമായേക്കുമെന്നും അപകടം വിളിച്ചുവരുത്തുമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മഴ പെയ്തുകൊണ്ടിരിക്കുമ്ബോള്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിച്ച്‌ പോകണമെന്നും ഈര്‍പ്പം മൂലം ബ്രേക്കിം​ഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുമെന്നതിനാല്‍ നമ്മള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ലെന്നും വാഹന വകുപ്പ് ഓര്‍മിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെന്ന പേരില്‍ പതിനൊന്ന് മാര്‍​ഗനിര്‍ദേശങ്ങളും എംവിഡി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്. സുരക്ഷിതമാക്കാം നമ്മുടെ യാത്രകള്‍ എന്ന ടാഗ് ലെെനോടെ അവസാനിക്കുന്ന പോസ്റ്റിന് താഴെയായി പെരുമഴക്കാലമാണ് എന്ന തലക്കെട്ടോടുകൂടെയുള്ള എംവിഡിയുടെ പോസ്റ്ററും വകുപ്പ് പങ്കുവെച്ചു.

 

Related Articles

Back to top button