IndiaLatest

മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

“Manju”

മുംബൈ: മാഹാരാഷ്ട്ര സര്‍ക്കാറിനെ ബാബരി മസ്ജിദിനോടുപമിച്ച്‌ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് . മഹാരാഷ്ട്ര‌യിലെ മഹാവികാസ് അഘാഡി സര്‍ക്കാറിനെ താഴെയിറക്കുന്നതുവരെ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്ര സര്‍ക്കാറിന് ബാബരിയുടെ അധികാര ഘടനയാണെന്നായിരുന്നു ഫഡ്നവിസിന്റെ പ്രസ്താവന. മുംബൈയില്‍ പാര്‍ട്ടിയുടെ മഹാസങ്കല്‍പ് സഭയില്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ഹനുമാന്‍ ചാലിസ ആലപിച്ചു.

തന്റെ മകന്റെ ഭരണകാലത്ത് ഹനുമാന്‍ ചാലിസ വായിക്കുന്നത് രാജ്യദ്രോഹമാണെന്നും ഔറംഗസേബിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നത് നല്ല കാര്യമായിരിക്കുകയും ചെയ്യുന്ന സാഹചര്യം ബാല്‍ താക്കറെ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ‌യെന്നും ഫഡ്‌നാവിസ് ചോദിച്ചു. കഴിഞ്ഞ ദിവസം ശിവസേന നടത്തിയ റാലിയെയും ഫഡ്നവിസ് പരിഹസിച്ചു. മാസ്റ്റര്‍ സഭ എന്നാണ് ശിവസേന അവരുടെ റാലിയെ വിശേഷിപ്പിച്ചത്.

Related Articles

Back to top button