IndiaLatest

ഇന്ത്യക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായി ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. അമരാവതിക്കും അകോലയ്ക്കും ഇടയില്‍ 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിര്‍മിച്ചതിനാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.
ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിര്‍മിച്ച റോഡ്.

ജൂണ്‍ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിര്‍മാണം 7 ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂര്‍ത്തിയാക്കി. എന്‍എച്ച്‌എഐയിലെ 800 ജീവനക്കാരും സ്വതന്ത്ര കണ്‍സള്‍ട്ടന്റുമാരുള്‍പ്പെടെ ഒരു സ്വകാര്യ കമ്ബനിയിലെ 720 തൊഴിലാളികളുമടങ്ങുന്ന സംഘമാണ് ദൗത്യം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
“മുഴുവന്‍ രാജ്യത്തിനും അഭിമാന നിമിഷം!, അസാധാരണ നേട്ടം കൈവരിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍”എന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തത്. ധാതു സമ്ബന്നമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ ഭാഗം കൊല്‍ക്കത്ത, റായ്പൂര്‍, നാഗ്പൂര്‍, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു.അമരാവതി -അക്കോല സെക്ഷന്‍ ദേശീയ പാത-53 ന്റെ ഭാഗമാണെന്നും പ്രധാനപ്പെട്ട കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.2019ല്‍ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്ഗല്‍യുടെ റെക്കോര്‍ഡാണ് ഇതോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തകര്‍ത്തത്.

Related Articles

Back to top button