LatestThiruvananthapuram

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയത് രാവിലെ ഏഴ് മണിയോടെയാണ്. വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. മഴ പലയിടത്തും ഉണ്ടെങ്കിലും വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തുന്നതിനെ അത് തടസ്സപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് ഫലം പലയിടത്തും നിര്‍ണായകമാണ്. വോട്ടെണ്ണല്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത് 12 ജില്ലയിലായി രണ്ട്‌ കോര്‍പ്പറേഷന്‍, 7 മുനിസിപ്പാലിറ്റി, രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, 31 പഞ്ചായത്ത്‌ വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ്. ജനവിധി തേടുന്നത്‌ ആകെ 79 സ്ത്രീകള്‍ അടക്കം 182 സ്ഥാനാര്‍ഥികളാണ്‌. 77,634 വോട്ടര്‍മാരാണുള്ളത്‌. പോളിംഗ് നടക്കുന്നത് 94 ബൂത്തുകളിലായാണ് . വോട്ടെടുപ്പ് പുരോഗമിക്കുന്നത് കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌.

കൊച്ചി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ആറിടത്താണ് ഫലം നിര്‍ണായകമായ എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍, വാരപ്പെട്ടിയിലെ മൈലൂര്‍, കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.

Related Articles

Back to top button