KeralaLatest

പൂജിത പീഠം സമര്‍പ്പണം: ഗുരു നമ്മളിലേക്ക് ഈശ്വര സാന്നിധ്യം പകര്‍ന്നു തരുന്നു; ജനസേവികപുരം യൂണിറ്റ് സത്സംഗം നടന്നു

“Manju”

പോത്തന്‍കോട്: ഗുരു ശിഷ്യപൂജിതയെ തന്നോളം ഉയര്‍ത്തിയ ദിവസമാണ് ഫെബ്രുവരി 22. അത് നമ്മുടെ ആത്മാവിനെ ഉയര്‍ത്താനുള്ള ദിവസങ്ങള്‍കൂടിയാണിത്. ഈ ദിവസങ്ങളില്‍ ഗുരു ഈശ്വര സാന്നിധ്യം നമുക്ക് പകര്‍ന്നു തരുന്നു. 41 ദിവസത്തെ പുഷ്പ സമര്‍പ്പണത്തില്‍ നമ്മള്‍ ശിഷ്യപൂജിത വരിച്ച മഹാത്യാഗത്തെയാണ് സ്മരിക്കുന്നതെന്ന് ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി പറഞ്ഞു. ശാന്തിഗിരി ആശ്രമം പൂജിത പീഠം സമര്‍പ്പാണാഘോഷവുമായി ബന്ധപ്പെട്ട് ജനസേവികപുരം യൂണിറ്റില്‍ നടന്ന സത്സംഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജനനി.

ശാന്തിഗിരി മധുരം ബേക്കറി അഡ്മിനിട്രേഷന്‍ മാനേജര്‍ സന്തോഷ് എസ്, ശാന്തിഗിരി രക്ഷാകര്‍തൃസമിതി ഗവേണിങ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ ഹരിപ്രിയ എസ് തുടങ്ങിയവര്‍ സംസാരിച്ചു. സത്സംഗത്തിന് ശേഷം പ്രസാദ വിതരണവും ഭക്ഷണ വിരുന്നും നടന്നു.

Related Articles

Back to top button